ക്ലാസിക് ത്രില്ലറില്‍ ടോട്ടനം
ലണ്ടന്‍: ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ കഴിഞ്ഞ ദിവസം നടന്നത് തീപാറും പോരാട്ടം. അടിക്ക് തിരിച്ചടി എന്ന നിലയില്‍ നടന്ന മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടനം മത്സരത്തില്‍ ജയം സിറ്റിക്കൊപ്പം നിന്നെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ടോട്ടനം സെമിയില്‍ പ്രവേശിച്ചു. ആദ്യ പാദത്തില്‍ ടോട്ടനം എതിരില്ലാത്ത ഒരു ഗോളിന് സിറ്റിയെ പരാജയപ്പെടുത്തിയിരുന്നു. രണ്ടാം പാദം സിറ്റിയുടെ ഹോം ഗ്രൗണ്ടിലായിരുന്നു നടന്നത്. ഇതില്‍ മികച്ച ജയം സ്വന്തമാക്കാമെന്നായിരുന്നു സിറ്റിയുടെ ചിന്ത. എന്നാല്‍ ടോട്ടനത്തിന്റെ കൊറിയന്‍ താരം സണ്‍ മിന്നിന്റെ സൂപ്പര്‍ ഗോളിന്റെ കരുത്തിലായിരുന്നു ടോട്ടനം സെമിയില്‍ പ്രവേശിച്ചത്. 4-3 എന്ന സ്കോറിനായിരുന്നു സിറ്റിയുടെ ജയം.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ വഴങ്ങിയതാണ് സിറ്റിക്ക് തിരിച്ചടിയായത്. ആദ്യ പാദത്തില്‍ ടോട്ടനത്തിന്റെ വിജയഗോള്‍ നേടിയ സണ്‍ ഹ്യൂങ് മിന് രണ്ട@ാം പാദ മത്സരത്തില്‍ ര@ണ്ട് ഗോളുകളടിച്ച് വിജയശില്പിയായി. ഫെര്‍ണാ@േണ്ടാ ലോറന്റെ(73) ആണ് ടോട്ടനത്തിന്റെ മറ്റൊരു ഗോള്‍ സ്കോറര്‍. സിറ്റിക്കായി റഹീം സ്റ്റെര്‍ലിങ് ഇരട്ട ഗോള്‍ നേടി. ബെര്‍ണാഡോ സില്‍വ (11), സെര്‍ജിയോ അഗ്യൂറോ (59) എന്നിവരും ലക്ഷ്യം കണ്ട@ു. ഫെര്‍ണാണ്ടേ@ായുടെ ഗോളിലാണ് സിറ്റിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. എക്സ്ട്രാ ടൈമില്‍ സിറ്റി ഗോള്‍ നേടിയെങ്കിലും വാറിലൂടെ ഓഫ് സൈഡ് വിധി വന്നതോടെ അവസാന പ്രതീക്ഷയും ഇല്ലാതായി. നാലാം മിനുട്ടില്‍ റഹീം സ്റ്റിര്‍ലിങ് തുടങ്ങിയ ഗോളടി മേളം 73-ാം മിനുട്ടില്‍ ടോട്ടനം താരം ലോറന്റെയിലാണ് അവസാനിച്ചത്. ഓരോ മിനുട്ടിലും അപ്രതീക്ഷിത നീക്കങ്ങള്‍ നടന്ന മത്സരം ആദ്യം മുതല്‍ അവസാനം വരെ ആവേശം ജനിപ്പിക്കുന്നതായിരുന്നു. സെമിയില്‍ പ്രവേശിച്ച ടോട്ടനത്തിന് അയാക്സാണ് എതിരാളികള്‍. യുവന്റസിനേയും റയലിനേയും പരാജയപ്പെടുത്തി സെമിയിലെത്തിയ അയാക്സ് ടോട്ടനത്തേയും തരിപ്പണമാക്കാമെന്ന വിശ്വാസത്തിലാണ്. മെയ് ഒന്നിനാണ് സെമിയിലെ ആദ്യ മത്സരം. മറ്റൊരു മത്സരത്തില്‍ പോര്‍ട്ടോയെ 4-1 ലിവര്‍പൂള്‍ പരാജയപ്പെടുത്തി. ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച ലിവര്‍പൂള്‍ സമ്മര്ദമൊന്നുമില്ലാതെയായിരുന്നു കളത്തിലിറങ്ങിയത്. ഇന്നലെ പോര്‍ട്ടോയുടെ മൈതാനത്തായിരുന്നു ലിവര്‍പൂള്‍ രണ്ടാം ജയം സ്വന്തമാക്കിയത്.
സാദിയോ മാനെ (26), മുഹമ്മദ് സലാഹ് (65), റോബര്‍ട്ടോ ഫിര്‍മിനോ(77), വാന്‍ ഡിജിക്ക്(84) എന്നിവര്‍ ലിവര്‍പൂളിനായി ലക്ഷ്യംക@ണ്ടപ്പോള് എദര്‍ മിലിറ്റാവോ(68) പോര്‍ട്ടോയുടെ ആശ്വാസഗോള്‍ നേടി. ജയത്തോടെ ലിവര്‍പൂള്‍ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ ബാഴ്സലോണയാണ് ലിവര്‍പൂളിന്റെ എതിരാളികള്‍. മെയ് രണ്ടിനാണ് ബാഴ്സയും ലിവര്‍പൂളും തമ്മിലുള്ള ആദ്യ പാദ സെമി നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."