ഒതായി സ്വദേശി ബുറൈദയില്‍ നിര്യാതനായി
ജിദ്ദ: മലപ്പുറം ഒതായി പടിഞ്ഞാറെ ചാത്തല്ലൂര്‍ തേലേരി മുഹമ്മദിന്റെ മകന് ബീരാന് കുട്ടി (55) ബുറൈദയില്‍ നിര്യാതനായി. കൊവിഡ് ബാധിച്ച് മൂന്നാഴ്ചയിലേറെയായി ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ സുലൈഖയും രോഗബാധിതയായി ചികിത്സയില്‍ കഴിയുകയാണ്.
മൂന്നു പതിറ്റാണ്ടുകാലമായി പ്രവാസിയായ ഇദ്ദേഹം അല്‍വതനിയ കമ്പനിയില്‍ അലൂമിനിയം കാര്‍പ്പന്റര്‍ സെക്ഷനില്‍ സൂപ്പര്‍വൈസറായിരുന്നു. ബുറൈദ ജാലിയാത്ത്, കെഎംസിസി എന്നീ സംഘടനകളില്‍ സജീവമായിരുന്നു. ഒതായി ചാത്തല്ലൂര്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയായിരുന്നു. ഭാര്യാ സമേതം ഈ വര്‍ഷം ഹജ് നിര്‍വഹിച്ച ശേഷം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഹജും നാട്ടിലേക്കുള്ള മടക്കവും സാധ്യമാകാതെ കഴിയുന്നതിനിടെയാണ് രോഗിയായി മാറിയത്. മൃതദേഹം ബുറൈദയില്‍ ഖബറടക്കും. മാതാവ്: നബീസ. മക്കള്‍: ഷാഫി, ഷമീര്‍, സഫീന ജാസ്മിന്. മരുമക്കള്‍: റഊഫ് ( റിയാദ്), സഫി പാവണ്ണ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."