പട്ടികജാതി വിഭാഗത്തിന് സി-ഡിറ്റില്‍ സൗജന്യ കംപ്യൂട്ടര്‍ പരിശീലനം
തൊടുപുഴ: പട്ടികജാതി വികസനവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സൗജന്യമായി കംപ്യൂട്ടര്‍ പരിശീലനം നല്‍കുന്നതിന് തൊടുപുഴ മണക്കാട് റോഡിലെ എംജി കോളജ് ബില്‍ഡിങില്‍ പ്രവര്‍ത്തക്കുന്ന സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു.
മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് ഇന്‍ കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്(സിസിഎ), സര്‍ട്ടിഫൈഡ് ഇന്‍ ഡസ്‌ക്‌ടോപ്പ് പബ്ലിഷിങ്(സിഡിടിപി), സര്‍ട്ടിഫൈഡ് ഇന്‍ ഡാറ്റാ എന്‍ട്രി ആന്റ് കണ്‍സോള്‍ ഓപ്പറേഷന്‍(സി.ഡി.ഇ.സി.ഒ) എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. പ്രായപരിധി 18- 40. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാനയോഗ്യത. മെയ് അഞ്ചിനകം അപേക്ഷിക്കണം.
മാര്‍ക്ക് ഗ്രേഡ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ റാങ്ക്‌ലിസ്റ്റ് പട്ടികജാതി വകുപ്പിന്റെ അതാത് ജില്ലാ ഓഫിസറുടെയും പട്ടികജാതിവികസന ഡയറക്‌ട്രേറ്റിന്റെയും അംഗീകാരത്തോടെ സി-ഡിറ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മൂവായിരം രൂപ സ്‌റ്റൈപന്റ് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സി-ഡിറ്റ് തൊടുപുഴ, എംജി കോളജ് ബില്‍ഡിങ്, മണക്കാട് റോഡ്, ഫോണ്‍: 04862 226786, 9388822625 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."