HOME
DETAILS
MAL
അരിമണലില്‍ ഒരാള്‍ക്ക് ഡിഫ്തീരിയ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി
backup
April 30 2017 | 19:04 PM
കരുവാരക്കുണ്ട്: അരിമണലില്‍ ഒരാള്‍ക്ക് ഡിഫ്തീരിയ കണ്ടെത്തിയതോടെ മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ അരിമണല്‍ ഊത്താലക്കുന്നിലെ മുഹ്സിന (21 ) നാണ് ഡിഫ്തിരിയ ബാധിച്ചത്.മുഹ്സിന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.ഡിഫ്തീരിയ ബാധ സ്ഥിരീകരിച്ചതോടെ തുവ്വൂര്‍ ഗ്രാമപഞ്ചായത്തിലെ ഊത്താലക്കുന്ന് ഭാഗങ്ങളിലും,അരിമണല്‍ ഭാഗങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നല്കി.
ബോധവത്കരണത്തിന്റെ ഭാഗമായി ക്ലാസുകളും സംഘടിപ്പിച്ചു. മുഹ്സിന താമസിച്ച പുന്നക്കാട് മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനം നടത്തി. മെഡിക്കല്‍ ഓഫിസര്‍മാരായ സഞ്ജു,നാസര്‍ എന്നിവരുടെയും വാര്‍ഡ് അംഗങ്ങളായ കെ കുര്യച്ചന്, എന്‍ റുഖിയ,ആരോഗ്യ പ്രവര്‍ത്തകര്‍, ആശ വര്‍ക്കേഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."