ടി.പി വധക്കേസില്‍ ജയരാജന് സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുമോ: മുല്ലപ്പള്ളി
കുറ്റ്യാടി: ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ വധിച്ചതില്‍ സി.പി.എമ്മിലെ പല പ്രമുഖര്‍ക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും കേസ് സി.ബി.ഐ അന്വേഷണം നടത്തിയാല്‍ യഥാര്‍ഥ പ്രതികള്‍ പിടിക്കപ്പെടുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
കായക്കൊടിയില്‍ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയരാജന് സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്മാന് ഇ. അബ്ദുല്‍ അസീസ് മാസ്റ്റര്‍ അധ്യക്ഷനായി.
വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഒ.പി മനോജ്, പി.പി മൊയ്തു, സന്ധ്യ കരണ്ടോട്, ഇ.മുഹമ്മദ് ബഷീര്‍, കെ.പി ബിജു, കോരങ്കോട്ട് മൊയ്തു, പ്രേംരാജ് കായക്കൊടി, ഹാജി കെ.എ. പൊറോറ, കെ.വി കുഞ്ഞമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."