കോട്ടമല: റവന്യൂ രേഖകളില്‍ ഗുരുതര ക്രമക്കേടെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്
പാലാ: കോട്ടമലയില്‍ പാറ ഖനനത്തിന് ലൈസന്‍സ് അനുവദിക്കാനായി രാമപുരം വില്ലേജ് ഓഫിസര്‍ സൈറ്റ് പ്ലാനില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയതായി ജില്ലാകലക്ടര്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. വ്യാജമായി നിര്‍മിച്ച സൈറ്റ് പ്ലാന്‍ വച്ച് സമ്പാദിച്ച ലൈസന്‍സിന് നിയമപരമായ സാധുത ഇല്ലെന്നും ഇത് സംബന്ധിച്ച് വകുപ്പതല അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭൂപരിഷ്‌കരണ നിയമപ്രകാരം കോട്ടമലയിലെ വിവാദ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഇതില്‍ സൂചിപ്പിക്കുന്നു. രാമപുരം വില്ലേജില്‍ റിസര്‍വേ ബ്ലോക്ക് നമ്പര്‍ 28-ല്‍ റീസര്‍വേ 2451-ല്‍ പ്പെട്ട വസ്തു തോട്ടഭൂമിയായിട്ടാണ് കേരള ഭൂപരിഷ്‌കരണ നിയപ്രകാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭൂമി മുറിച്ചു വില്‍ക്കുകയോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്താല്‍ വസ്തുക്കള്‍ സര്‍ക്കാരിലേയ്ക്ക് മുതല്‍കൂട്ടണം എന്നാണ് നിയമം.
ഇതനുസരിച്ച് വസ്തു സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍. കോട്ടമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് ഭൂപരിഷ്‌കരണ നിയമം ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം മുന്‍പ് വിവിധ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ കോട്ടമലയില്‍ ഉരുള്‍പൊട്ടലില്‍ സാധ്യത കൂടുതലാണെന്നും, നൂറു മുതല്‍ പതിനായിരം ചതുരശ്രമീറ്റര്‍ വരെ വിസ്ത്രിതിയിലുള്ള കൂറ്റന്‍ ഉരുളന്‍ പാറക്കല്ലുകള്‍ ധാരാളമായി ഉള്ളത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും, 72.5 ഡിഗ്രി ചരിവുള്ള മലനിരകളില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണെന്നും ഈ സ്ഥലത്ത് സെന്റ്. ബേസില്‍ എന്നകമ്പനി പാറ ഖനനം ആരംഭിക്കാനുള്ള നീക്കങ്ങള്‍ നടത്തി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിച്ചഭൂമിയായി ഏറ്റെടുത്ത സ്ഥലം അളന്നു തിരിക്കാതെ 70 ഭൂരഹിതരായ ആളുകള്‍ക്ക് പതിച്ച് നല്‍കിയെങ്കിലും അതിര്‍ത്ത് തിരിച്ച് കൈവശം നല്‍കാത്തതിനാല്‍ 70 പേര്‍ക്കും ഭൂമി ലഭിച്ചിട്ടില്ല എന്നും 71.60 ഹെക്ടര്‍ സ്ഥലം കയ്യാലയ്ക്കകം കുടുംബാംഗങ്ങളുടെയും 70 പട്ടയ കക്ഷികളുടെയും കൂട്ടപേരില്‍ 982-ാം നമ്പര്‍ തണ്ടപ്പേരില്‍ ഒന്നായിക്കിടക്കുകയും കയ്യാലയ്ക്കകം കുടുംബത്തിന്റെ കൈവശാനുഭവത്തിലാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.
പാറഖനനം താഴ്‌വാരത്തിലും സമീപത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ പുനര്‍ പഠനത്തിനും പരിശോധനയ്ക്കും വിധേയമാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."