ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് പൈലറ്റിന്റെ തിരിച്ചുവരവിന് പിന്നില്‍ നാല് കാരണങ്ങള്‍
ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസിലേക്ക് തിരികെ കൊണ്ടുവന്നത് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ തീര്‍ക്കാന്‍ വേണ്ടി മാത്രമല്ല. പ്രധാന ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പ്.
മറ്റൊന്ന് യു.പി തെരഞ്ഞെടുപ്പും. 2022ല്‍ യു.പി നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പ്രിയങ്ക ഒരുങ്ങുകയാണ്.
എന്നാല്‍ സംസ്ഥാനത്ത് 55 ശതമാനം സീറ്റുകളെങ്കിലും ഗുജ്ജാര്‍ സമുദായത്തിന് ആധിപത്യമുള്ളവയാണ്. സച്ചിന് കാര്യമായ സ്വാധീനമുള്ള മേഖലയാണിത്. അദ്ദേഹം കോണ്‍ഗ്രസ് വിട്ടാല്‍ പാര്‍ട്ടിക്ക് ഈ സീറ്റുകള്‍ നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്.
മധ്യപ്രദേശ് തെരഞ്ഞെടുപ്പിലും ഈ പ്രതിസന്ധികള്‍ ഉണ്ടാകാനുള്ള സാധ്യതകളുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വിലിയിരുത്തുന്നു.
ഏകദേശം ഗുജ്ജാര്‍ സ്വാധീനമുള്ള 14 സീറ്റുകള്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകാനുള്ള സാധ്യതകയും തള്ളിക്കളയാന്‍ കഴിയില്ല.
2018 ലെ രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയിപ്പിച്ച പ്രധാന ഘടകവും ഗുജ്ജാര്‍ സമുദായത്തിന്റെ പിന്തുണയായിരുന്നു.
ഇത് മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് അനുരഞ്ജനത്തിലേക്ക് നയിച്ചതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."