HOME
DETAILS

കാഴ്ച പരിമിതരുടെ സ്‌പോട്‌സ് വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കണം: ആന്റണി ജോണ്‍ എം.എല്‍.എ

  
backup
April 30 2017 | 19:04 PM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%8b%e0%b4%9f%e0%b5%8d



കോതമംഗലം: കാഴ്ച പരിമിതരുടെ സ്‌പോട്‌സ് വിഭാഗങ്ങള്‍ക്ക് പരിഗണന നല്‍കേണ്ടത് ആവശ്യമാണന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു.
കാഴ്ച പരിമിതരുടെ ക്രിക്കറ്റിന് ആവശ്യമായസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ നടത്തുമെന്നും എം.എല്‍.എ അറിയിച്ചു. കോതമംഗലം എം.എ കോളജ് ഗ്രൗണ്ടില്‍ കാഴ്ച പരിമിതരുടെ അഞ്ചാമത് സംസ്ഥാന തല ക്രിക്കറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി ജോണ്‍ ബ്ലോക്ക് പഞ്ചായത്ത് പ്രിസിഡന്റ് റഷീദസലീം അധ്യക്ഷയായിരുന്നു.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബ്ലെന്‍ഡ് പ്രസിഡന്റ് അനില്‍കുമാര്‍ കെ.ആര്‍, സെക്രട്ടറി രജനീഷ് ഹെന്‍ട്രി, സംസ്ഥാന കമ്മറ്റി അംഗം ജിനീഷ് പി, അജിത്ത് നാരായണന്‍, ജി.എം റാവിസ്,നഗരസഭ കൗണ്‍സിലര്‍മാരായ കെ.എ നൗഷാദ്, കെ.വി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മാരായ എം.എ ശശി, ഷീലകൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
കോട്ടയം ടൈഗേഴ്‌സ്, ബ്ലൂവില്‍സ് എറണാകുളം, എന്‍.എ.ബി ചലഞ്ചേഴസ് തിരുവനന്തപുരം, റൈബോസ്റ്റാര്‍സ് കാസര്‍ഗോഡ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.
ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ മെയ് 16,17,18 തിയതികളില്‍ തിരുവനന്തപുരം സെന്റ് സേവിയേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago