നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ശേഖരം പിടികൂടി
ചെര്‍പ്പുളശ്ശേരി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റെയ്ഡുകള്‍ ശക്തമാക്കിയതിന്റെ ഭാഗമായി പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യുറോയും, ചെര്‍പ്പുളശ്ശേരി എക്സൈസ് റെയ്ഞ്ചും സംയുക്തമായി ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, നെല്ലായ ഭാഗങ്ങളില്‍ നടത്തിയ വിവിധ റെയ്ഡുകളില് നെല്ലായ, റഹ്മത്തങ്ങാടി ഭാഗത്തുനിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി.
റഹ്മത്തുങ്ങാടി കവല പറമ്പില്‍ അലിയുടെ വീട്ടില്‍ നിന്ന് 12 ചാക്കുകളിലായി സൂക്ഷിച്ചുവച്ച 600 പാക്കറ്റ് ഹാന്‍സും, ഇവ വിറ്റുകിട്ടിയ 2.3 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇയാള്‍ ചെര്‍പ്പുളശ്ശേരി, വല്ലപ്പുഴ, പട്ടാമ്പി ഭാഗത്തു ഹാന്‍സ് സപ്ലൈ ചെയ്യുന്ന മൊത്ത വിതരണക്കാരന് ആയിരുന്നു. കോയമ്പത്തൂര്‍, ബാംഗ്ലൂര്‍ ഭാഗങ്ങളില്‍നിന്നാണ് വലിയ തോതില്‍ ഹാന്‍സ് കടത്തിക്കൊണ്ട് വന്നിരുന്നത്. രാത്രി കാലങ്ങളില്‍ ചെക്ക് പോസ്റ്റിനു സമീപമുള്ള ഊടു വഴികളിലൂടെ ആണ് വലിയ തോതില്‍ ഹാന്‍സ് കടത്തിക്കൊണ്ട് വന്നിരുന്നത്.
സമീപ പ്രദേശങ്ങളില്‍ സ്കൂള്‍ പരിസരത്തുള്ള കടകളിലാണ് പ്രധാനമായും വിതരണം ചെയ്തിരുന്നത്. വെള്ള കച്ചവടത്തിന്റെ മറവില്‍ ആണ് അലി ഹാന്‍സ് സപ്ലൈ ചെയ്തിരുന്നത്. പിടികൂടിയ ഹാന്‍സിനു മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വരെ വില വരും. കൂടുതല്‍ നടപടികള്‍ക്കു വേണ്ടി കേസ് ചെര്‍പ്പുളശ്ശേരി പൊലിസിനു കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."