HOME
DETAILS
MAL
ഫാസിസത്തെ ഉന്മൂലനം ചെയ്യാന്‍ മുന്നിട്ടിറങ്ങണം: മുനവറലി തങ്ങള്‍
backup
April 19 2019 | 07:04 AM
കാസര്‍കോട്: അക്രമ രാഷ്ട്രീയത്തെയും ഫാസിസ്റ്റ് ഭരണകൂടത്തെയും തുടച്ചുനീക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്ന് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നീലേശ്വരം കടിഞ്ഞിമൂലയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ സംവിധാനവും നിലനില്ക്കണമെങ്കില് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര സര്‍ക്കാര്‍ നിലവില്‍ വരണമെന്നും കേരളത്തില്‍ സി.പി.എമ്മും ബി.ജെ.പിയും നടപ്പിലാക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ വോട്ടര്‍മാര്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."