അസീസിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞ് നാട്
എടച്ചേരി: കഴിഞ്ഞ വ്യാഴാഴ്ച മസ്‌കത്തില്‍ നിര്യാതനായ എടച്ചേരി നോര്‍ത്തിലെ ഗള്‍ഫ് റോഡില്‍ വാതുക്കത്തയില്‍ അബ്ദുല്‍ അസീസിന്റെ വേര്‍പാട് നാട്ടുകാരെ കണ്ണീരിലാഴ്ത്തി. നോര്‍ത്ത് ശാഖാ എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അസീസ് നാട്ടിലെ മത-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അസീസ് ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മുന്‍പന്തിയിലുണ്ടായിരുന്നു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഹൃദയസംബന്ധമായ അസുഖം കാരണം മസ്‌കത്തിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഓപറേഷന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും അതിന് കാത്തുനില്‍ക്കാതെ അസീസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ രാവിലെ എടച്ചേരിയിലെ വീട്ടിലെത്തിച്ച അസീസിന്റെ മയ്യിത്ത് നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ നെല്ലൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
കെ.എം.സി.സി നാദാപുരം മണ്ഡലം സെക്രട്ടറി എം.പി അഷ്‌റഫിന്റെ മരുമകന്‍ കൂടിയായ പരേതന്റെ വസതി നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍, സൂപ്പി നരിക്കാട്ടേരി എന്നിവര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."