സംസ്ഥാന പൊലിസിലെ 6 പേര്‍ക്ക് രാഷ്ട്രപതിയുടെ മെഡല്‍
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സ്തുത്യര്‍ഹസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലിസ് മെഡലിന് സംസ്ഥാന പൊലിസില്‍നിന്ന് ആറ് പേര്‍ അര്‍ഹരായി.
തിരുവനന്തപുരം സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ആസ്ഥാനത്തെ ഡെപ്യൂട്ടി കമാണ്ടന്റ് എം. രാജന്‍, കണ്ണൂര്‍ വിജിലന്‍സില്‍നിന്ന് വിരമിച്ച ഡിവൈ.എസ്.പി വി. മധുസൂദനന്‍, കൊല്ലം വിജിലന്‍സിലെ എസ്.ഐ ജി. ഹരിഹരന്‍, തിരുവനന്തപുരം റൂറല്‍ നരുവാമൂട് പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ആര്‍.വി ബൈജു, തൃശ്ശൂര്‍ ക്രൈം ബ്രാഞ്ചിലെ എ.എസ്.ഐ കെ. സൂരജ്, മലപ്പുറം വിജിലന്‍സിലെ എ.എസ്.ഐ പി.എന്‍ മോഹനകൃഷ്ണന്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഇത്തവണ വിശിഷ്ട സേവനത്തിനുള്ള പൊലിസ് മെഡല്‍ സംസ്ഥാനത്തുള്ള ആര്‍ക്കും ലഭിച്ചില്ല. അതേസമയം വിശിഷ്ട സേവനത്തിന് മറ്റ് അര്‍ധസൈനിക വിഭാഗങ്ങളില്‍നിന്നു രണ്ടു മലയാളികള്‍ക്ക് മെഡല്‍ ലഭിച്ചു. ഡല്‍ഹി സി.ആര്‍.പി.എഫ് ആസ്ഥാനത്തെ ഡപ്യൂട്ടി ഇന്‍സ്‌പെകടര്‍ ജനറല്‍ ആനി ഏബ്രഹാം, കൊച്ചിയിലെ ലക്ഷദ്വീപ് പൊലിസ് സ്‌പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റ് എ.എസ്.ഐ (വയര്‍ലെസ് ഓപ്പറേറ്റര്‍) കെ.പി മുരളീധരന്‍ എന്നിവര്‍ക്കാണ് മെഡല്‍.
കേരളത്തിനു പുറത്ത് വിവിധ സേനകളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്കും സ്തുത്യര്‍ഹസേവനത്തിന് മെഡല്‍ ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."