ജെറ്റ് എയര്‍വേഴ്‌സ് സര്‍വീസ് ; മെയ് 4വരെ ബുക്ക് ചെയ്തവര്‍ക്ക് പണം മടക്കി നല്‍കുമെന്ന് അധികൃതര്‍
മനാമ: ജെറ്റ് എയര്‍വേഴ്‌സ് സര്‍വീസ് നിര്‍ത്തിവച്ച സാഹചര്യത്തില്‍ അടുത്ത മാസം 4 വരെ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് പിഴകൂടാതെ പണം തിരികെ നല്‍കുമെന്ന് ജെറ്റ് എയര്‍വേഴ്‌സ് അധികൃതര്‍ അറിയിച്ചു . ഇതു സംബന്ധിച്ച അറിയിപ്പ് തങ്ങളുടെ ട്രാവല്‍ ഏജന്‍സികള്‍ക്ക് രേഖാമൂലം നല്‍കിയതായും അവര്‍ വ്യക്തമാക്കി.
ജെറ്റ് എയര്‍വേഴ്‌സിന്റെ ബഹ്‌റൈന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
എന്നാല്‍ മെയ് 4നു ശേഷമുള്ള ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവരുടെ കാര്യത്തില്‍ അധികൃതര്‍ക്ക് മറുപടിയില്ല. ഇത് അവധിക്കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി പ്രവാസികളില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്.
ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ബഹ്‌റൈനിലെ സ്‌കൂള്‍ അവധിക്കാലം എന്നതിനാല്‍ മാസങ്ങള്‍ക്ക് മുന്‍പെ നിരവധി മലയാളി കുടുംബങ്ങളാണിവിടെ ജെറ്റ് എയര്‍വേഴ്‌സില്‍നിന്നും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.
ഇവര്‍ക്കിനി എന്തു ചെയ്യണമെന്ന് ഒരു വ്യക്തതയുമില്ല. ഈ സാഹചര്യത്തില്‍ മെയ് നാലിനുശേഷം ബുക്ക് ചെയ്തവര്‍ ടിക്കറ്റ് കാന്‍സല്‍ ചെയ്താല്‍ കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി നല്ലൊരു തുക നഷ്ടമാകും. മാത്രമല്ല, ഇനി മറ്റ് വിമാനകമ്പനികളെ ആശ്രയിക്കുകയാണെങ്കില്‍ വന്‍തുക ചിലവ് വരും.
റിട്ടേണ്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം ഒരു ടിക്കറ്റിന് 220 ദിനാര്‍(ഏകദേശം നാല്‍പ്പതിനായിരത്തിനു മുകളില്‍ രൂപ) ചിലവഴിക്കേണ്ടി വരും. അവധി ദിനങ്ങള്‍ അടുക്കുന്നതോടെ ടിക്കറ്റ് തുക ഇനിയും കൂടുമെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."