ഇസ്ലാമിലെ ജിഹാദ് രാഷ്ട്രത്തിന്റെ രക്ഷക്ക്: കെ.കെ.എന്‍ കുറുപ്പ്
'സൗഹൃദത്തിന്റെ മലയാള മോഡല്‍' പ്രമേയത്തില്‍ ഇന്ന് വൈകിട്ട് നാലിന് രാമനാട്ടുകരയില്‍ സെമിനാര്‍ നടക്കും
പേരാമ്പ്ര: സാമ്രാജ്യത്വ അധിനിവേഷത്തില്‍ നിന്ന് രാജ്യത്തെ സ്വതന്ത്രമാക്കാന്‍ വേണ്ടിയായിരുന്നു വിദേശികള്‍ക്കെതിരേ മുസ്ലിംകളോട് ജിഹാദ് നടത്താന്‍ പണ്ഡിതന്മാര് ആഹ്വാനം ചെയ്തതെന്നും അത് രാഷ്ട്ര രക്ഷക്ക് വേണ്ടിയായിരുന്നുവെന്നും പ്രമുഖ ചരിത്രകാരന് ഡോ. കെ.കെ.എന്‍ കുറുപ്പ്.
'വഴിവിളക്ക് ' പ്രമേയത്തില്‍ സമസ്ത ജില്ലയില്‍ നടത്തുന്ന നവോത്ഥാന കാംപയിനിന്റെ ഭാഗമായി എസ്.വൈ.എസ് സംഘടിപ്പിച്ച 'ഇസ്ലാമോഫോബിയ സാമ്രാജ്യത്വ സൃഷ്ടി' വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പേരാമ്പ്രയില്‍ നടന്ന പരിപാടിയില്‍ സ്വാഗതസംഘം ചെയര്മാന് സയ്യിദ് അലി തങ്ങള്‍ പാലേരി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വിഷയമവതരിപ്പിച്ചു. റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, എ.പി അഹമ്മദ് മാസ്റ്റര്‍, കെ.എം ഷാജി എം.എല്‍.എ, മുഹമ്മദ് പടിഞ്ഞാറത്തറ, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍ പ്രസംഗിച്ചു. കണ്‍വീനര്‍ സിദ്ദീഖ് ദാരിമി പേരാമ്പ്ര സ്വാഗതവും കാസിം നിസാമി നന്ദിയും പറഞ്ഞു. 'സൗഹൃദത്തിന്റെ മലയാള മോഡല്‍' പ്രമേയത്തില്‍ ഇന്ന് വൈകിട്ട് നാലിന് രാമനാട്ടുകരയില്‍ നടക്കുന്ന സെമിനാര്‍ എം.പി അബ്ദുസ്സമദ് സമദാനി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."