മുകേഷ് അംബാനിയുടെ പരസ്യ പിന്തുണ കോണ്‍ഗ്രസിന്
മുംബൈ: ഭരണമാറ്റം മുന്നില്‍ കണ്ടുകൊണ്ടാവണം നരേന്ദ്രമോദി ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വരുന്ന അനില്‍ അംബാനിയുടെ സഹോദരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി തന്റെ പരസ്യ പിന്തുണ നല്‍കിയിരിക്കുന്നത് കോണ്‍ഗ്രസിന്. മുംബൈ സൗത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നേതാവുമായ മിലിന്ദ് ദേവ്‌റയ്ക്കാണ് മുകേഷ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. മുകേഷ് അംബാനിയെ കൂടാതെ പ്രമുഖ ബാങ്കറായ ഉദയ് കോടക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ട റഫാല്‍ ഇടപാടിന്റെ പേരില്‍ 30,000 കോടി രൂപയുടെ അഴിമതി അനിയന്‍ അനില്‍ അംബാനിക്കെതിരേയുള്ള രാഹുല്‍ ഗാന്ധിയുടെ മാസങ്ങളായുള്ള ആരോപണം കേന്ദ്രത്തില്‍ ഭരണമാറ്റത്തിന് പോലും കാരണമായിത്തീര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ മുകേഷ് അംബാനി കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്ന പിന്തുണ രാഷ്ട്രീയമായി ഏറേ പ്രാധാന്യമര്‍ഹിക്കുന്നതാണ്.
തെരഞ്ഞെടുപ്പില്‍ മോദി രണ്ടാമതും അധികാരത്തില്‍ വരാനുളള സാധ്യത വിരളമായിരിക്കെയാണ് ഇത്തരമൊരു തീരുമാനത്തിന് മുകേഷ് അംബാനി മുതിര്‍ന്നിരിക്കുന്നതെന്ന് കരുതുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദിനെ കുറിച്ചുള്ള മുകേഷിന്റെ വീഡിയോ മിലിന്ദ് തന്നെയാണ് പങ്ക് വച്ചത്. 'മിലിന്ദ് സൗത്ത് മുംബൈയുടെ സ്വന്തം ആളാണെന്നും പത്തു വര്‍ഷം ഇവിടുത്തെ സാമൂഹിക സാമ്പത്തിക, സാംസ്‌കാരിക രംഗങ്ങളെ കുറിച്ചെല്ലാം അദ്ദേഹത്തിന് ആഴത്തിലുള്ള അറിവുണ്ടെന്നുമാണ് മുകേഷ് വീഡിയോയില്‍ പറയുന്നത്. രണ്ടാം യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പോകുമെന്ന് തിരിച്ചറിഞ്ഞ അംബാനി 2012 മുതല്‍ കോണ്‍ഗ്രസ് ബന്ധം മുറിച്ചിരുന്നു. പിന്നീടാണ് മോദിയുടെ സ്വന്തം വ്യവസായി എന്ന പേര് നേടിയത്. കാല്‍ നൂറ്റാണ്ടിനിടെ വമ്പന്‍ വളര്‍ച്ച നേടിയ ലോകത്തെ വന്‍വ്യവസായ സാമ്രാജ്യത്തിന് ഉടമായാണ് മുകേഷ് അംബാനി. അനിയന്‍ അനില്‍ അംബാനിയുടെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ കഴിഞ്ഞ മാസം 450 കോടിയോളം രൂപ അവസാന ദിവസം കോടതിയില്‍ കെട്ടിവച്ചത് മുകേഷ് ആയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."