ഐ.എന്‍.എല്‍ ദേശീയ എക്‌സിക്യൂട്ടീവ് മീറ്റ് ആരംഭിച്ചു
സ്വന്തം ലേഖകന്‍
നീലേശ്വരം: ഇടതു സര്‍ക്കാരിനു ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിഞ്ഞോയെന്ന് പരിശോധിക്കണമെന്ന് ഐ.എന്‍.എല്‍ ദേശീയ എക്‌സിക്യുട്ടീവ് മീറ്റ്. നീലേശ്വരം നളന്ദ റിസോര്‍ട്‌സില്‍ ആരംഭിച്ച രണ്ടു ദിവസത്തെ മീറ്റിലാണ് ഇക്കാര്യം ചര്‍ച്ചയായത്. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങള്‍ ഭരണത്തിന്റെ മാറ്റു കുറയ്ക്കുന്നതായും യോഗം വിലയിരുത്തി. ദേശീയ തലത്തില്‍ ഇടതുപക്ഷ മതേതര കക്ഷികളുടെ വിശാല സഖ്യം അനിവാര്യമാണ്. രാജ്യത്തെ ഹിന്ദുത്വവല്‍ക്കരിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങളെ തടയിടാന്‍ ഇതിലൂടെ മാത്രമേ കഴിയൂ. ന്യൂനപക്ഷ മതേതര വിശ്വാസികള്‍ ഇന്ന് അരക്ഷിതാവസ്ഥയിലാണ്. ഗോവധത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാരന്റെ ഭക്ഷണത്തില്‍ പോലും സംഘ്പരിവാര്‍ ഭരണം കടന്നുകയറ്റമാണ് നടത്തുന്നതെന്നും യോഗം വിലയിരുത്തി.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഉണ്ടാക്കേണ്ട സഖ്യങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്തു. യോഗം അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്തു. യു.എ.പി.എ വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.എ ലത്തീഫ് സംസാരിച്ചു. പി.സി കുരില്‍ (യു.പി), സയ്യദ് അബ്ദുല്‍ റഹ്മാന്‍ മില്ലി (മുംബൈ), മഖ്ബൂല്‍ ഹസന്‍ (അസം), അഡ്വ.ഇഖ്ബാല്‍ ശഫര്‍ (ബിഹാര്‍), അഡ്വ.എം.ജി.കെ നിസാമുദ്ദീന്‍ (തമിഴ്‌നാട്), നാഗൂര്‍ ഹുസൈന്‍, ഡോ.മൊഹിയുദ്ദീന്‍ (ഛത്തീസ്ഗഡ്), പ്രൊഫ.എ.പി അബ്ദുല്‍ വഹാബ്, ബി ഹംസഹാജി, എം.എം മാഹിന്‍, ഡോ.എ.എ അമീന്‍, എന്‍.കെ അബ്ദുല്‍ അസീസ്, സി.പി അന്‍വര്‍ സാദത്ത് (കേരളം), സന്ദ് നിര്‍മല്‍ സിങ് (ദില്ലി), അഡ്വ.റഫീ ഉദ്ദീന്‍ സിദ്ധിഖ് (കര്‍ണാടക) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."