HOME
DETAILS

കേസ് എണ്ണത്തില്‍ സുരേന്ദ്രനും ജയരാജനും ഡീന്‍ കുര്യാക്കോസും മുന്നില്‍

  
backup
April 19 2019 | 22:04 PM

%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6

 


തിരുവനന്തപുരം: കേരളത്തിലെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്. 240 എണ്ണം.
കോണ്‍ഗ്രസിന്റെ ഇടുക്കി സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന് 109 ഉം ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് 40 ഉം, കോഴിക്കോട്ടെ എ.ന്‍.ഡി.എ സ്ഥാനാര്‍ഥി പ്രകാശ് ബാബുവിന് 17 ഉം കേസുകളുണ്ട്.


ഒന്‍പത് ഇടതു സ്ഥാനാര്‍ഥികളുടെ കേസുവിവരങ്ങള്‍ അടങ്ങുന്ന പട്ടിക ഇന്നലെ ദേശാഭിമാനി പരസ്യമാക്കി പ്രസിദ്ധീകരിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളില്‍ 11 കേസുകളുള്ള പി. ജയരാജനാണ് മുന്നില്‍. 10 കേസുകളുമായി കണ്ണൂരിലെ സി.പി.എം സ്ഥാനാര്‍ഥി പി.കെ ശ്രീമതിയാണ് തൊട്ടുപിന്നില്‍. എം.ബി രാജേഷിനും വി.പി സാനുവിനും ഒന്‍പത് കേസുകള്‍ വീതമുണ്ട്. പി. രാജീവിന് ആറും, എ.എം ആരിഫിനും, കെ.പി സതീഷ് ചന്ദ്രനും രണ്ടും കേസുകള്‍ വീതവും കെ.എന്‍ ബാലഗോപാലിനും എ. പ്രദീപ് കുമാറിനും ഓരോ കേസുമുണ്ട്.


ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയിലാണ് കേസുവിവരങ്ങള്‍ വെളിപ്പെടുത്തി കെ. സുരേന്ദ്രന്‍ പരസ്യം നല്‍കിയത്. ജന്മഭൂമിയുടെ നാലുപേജുകള്‍ സുരേന്ദ്രന്റെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കാനുള്ള പരസ്യത്തിന് നീക്കിവച്ചു.


എല്ലാ ജില്ലകളിലും സുരേന്ദ്രനെതിരേ കേസുകളുണ്ട്. കാസര്‍കോട് 33, കണ്ണൂര്‍ ഒന്ന്, കോഴിക്കോട് രണ്ട്, വയനാട് ഒന്ന്, മലപ്പുറം ഒന്ന്, തൃശൂര്‍ ആറ്, എറണാകുളം 13, ഇടുക്കി 16, ആലപ്പുഴ 55, കോട്ടയം എട്ട്, പത്തനംതിട്ട 31, കൊല്ലം 68, തിരുവനന്തപുരം അഞ്ച്, പാലക്കാട് ഒന്ന് എന്നിങ്ങനെയാണ് സുരേന്ദ്രനെതിരായ കേസുകള്‍.
വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് സുരേന്ദ്രനെതിരേയുള്ളത്. കോട്ടയത്തെ ഇടതുസ്ഥാനാര്‍ഥി വി.എന്‍ വാസവനും യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനും എതിരേ കേസുകളില്ല. ഇവിടെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ പി.സി.തോമസിനെതിരേ രണ്ടു കേസുകളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  13 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  13 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  13 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  13 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  13 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  13 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  13 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  13 days ago