മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
തിരുവനന്തപുരം: ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ചു. മൊബൈല്‍ മോഷണത്തിന് പിടികൂടിയ അന്‍സാരിയാണ് സ്റ്റേഷനിലെ ശുചിമുറിയില്‍ ജീവനൊടുക്കിയത്. വൈകിട്ട് അഞ്ചോടെ സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബാത്ത്റൂമില്‍ വെച്ചു തൂങ്ങുകയായിരുന്നുവെന്നാണ് പൊലിസിന്റെ ഭാഷ്യം.
കിഴക്കേകോട്ടയില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയ അന്‍സാരിയെ പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് പ്രതിയെ സൂക്ഷിച്ചിരുന്നതെന്നും രണ്ട് ഹോം ഗാര്‍ഡുകള്‍ക്ക് പ്രതികളുടെ സുരക്ഷാ ചുമതല നല്‍കിയിരുന്നുവെന്നും പൊലിസ് പറയുന്നു.
ഫോര്‍ട്ട് സി.ഐയാണ് പ്രതിയെ കിഴക്കേകോട്ടയില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തി കുറച്ച് കഴിഞ്ഞ് ബാത്ത്റൂമില്‍ കയറിയ അന്‍സാരിയെ കാണാത്തതിനാല്‍ കതക് തല്ലിത്തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ഇയാള്‍ ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതെന്നാണ് പൊലിസിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."