നിങ്ങളുടെ ഫുട്‌ബോള്‍ കമ്പത്തെ കുറിച്ച് എനിക്കറിയാമെന്ന് പ്രിയങ്കാ ഗാന്ധി; നിര്‍ത്താതെ കൈയടിച്ച് അരീക്കോട്ടുകാര്‍
അരീക്കോട്: അരീക്കോട്ടുകാരുടെ ഫുട്‌ബോള്‍ ഭ്രമത്തെ കുറിച്ചു പറഞ്ഞ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഇന്നു വൈകീട്ട് വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ പ്രചാരണത്തിന്റെ ഭാഗമായി അരീക്കോട്ട് നടന്ന പൊതുയോഗത്തിലാണ് നാട്ടുകാരുടെ ഫുട്‌ബോള്‍ കമ്പത്തെ കുറിച്ച് പ്രിയങ്ക പരാമര്‍ശിച്ചത്. അരീക്കോട്ടുകാരുടെ ഫുട്‌ബോളിനോടുള്ള ഇഷ്ടത്തെ കുറിച്ച് എനിക്കറിയാം. ഭര്‍ത്താക്കന്‍മാര്‍ കളിക്കമ്പക്കാര്‍ ആണെങ്കില്‍ അവരുടെ ഭാര്യമാര്‍ക്കത് ബുദ്ധിമുട്ടായിരിക്കുമെന്നും തമാശരൂപേണ പ്രിയങ്ക പറഞ്ഞു. വന്‍ ഹര്‍ഷാരവത്തോടെയാണ് ഫുട്‌ബോളിനെ കുറിച്ചുള്ള പ്രിയങ്കയുടെ വാക്കുകള്‍ അരീക്കോട്ടുകാര്‍ സ്വീകരിച്ചത്.
പലര്‍ക്കും അറിയില്ല എന്റെ മുത്തശ്ശി ഇന്ദിരാഗാന്ധി ഒരുഫുട്‌ബോള്‍ ആരാധികയാണെന്ന്. 1982ലെ ലോകകപ്പ് മല്‍സരം കാണുകയായിരുന്നു അവര്‍. ഇന്ത്യ ലോകകപ്പിന് ഇല്ലല്ലോ. അപ്പോള്‍ ആര്‍ക്കൊപ്പമാണ് നിങ്ങളെന്ന് ഞാന്‍ അവരോട് ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, ഇന്നു ഞാന്‍ ഇറ്റലിക്കൊപ്പമാണെന്ന്- പ്രിയങ്ക പറഞ്ഞു.
പരിപാടിയില്‍ പ്രിയങ്കയുടെ മകന്‍ റൈഹാനും മകള്‍ മിറായയും സന്നിഹിതരായിരുന്നു. സ്റ്റേജില്‍ ഇരിക്കുകയായിരുന്ന ഇരുവരെയും ചൂണ്ടിക്കാട്ടി, അവരും ഫുട്‌ബോള്‍ കാണാറുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് നിലകൊള്ളുന്നത് രാജ്യത്തെ ജനങ്ങളെ വിഭജിക്കാനല്ലെന്നും ഒരുമിപ്പിക്കാനാണെന്നും യോഗത്തില്‍ പ്രിയങ്ക പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കാനും പ്രസംഗത്തില്‍ പ്രിയങ്ക മറന്നില്ല. അഞ്ച് വര്‍ഷം വാരണാസിയെ പ്രതിനിധീകരിച്ചിട്ടും അവിടുത്തെ ഒരു സാധാരണഗ്രാമം പോലും സന്ദര്‍ശിക്കാത്ത വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് പ്രിയങ്കാ പറഞ്ഞു.
PG Vadra in Areekode,Kerala:Not many people know Indira Ji,my grandmother used to watch World Cup Soccer. In 1982 we were watching the final,I asked her,'Who're you cheering for?'.She said,'India isn't playing so I'll cheer for Italy,today.' My son&Rahul Ji are great soccer fans. pic.twitter.com/xyIB4Mg0w0
— ANI (@ANI) April 20, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."