അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പയ്യന്നൂര്‍: പയ്യന്നൂരിലും പരിസരങ്ങളിലും നടന്ന അക്രമ സംഭവങ്ങളില്‍ സഹോദരങ്ങള്‍ ഉള്‍പ്പടെ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഓണക്കുന്നിലെ ടി.പി അനീഷ് (34), കുണിയനിലെ കെ.വി ഗിരീഷ് (32), സഹോദരന് കെ.വി ബിനീഷ് (24), കരിവെള്ളൂര്‍ സ്വദേശികളായ ടി.പി നിജില്‍ (27), പി നിധീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അക്രമ സംഭവങ്ങളില്‍ ഒന്‍പത് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കരിവെള്ളൂര്‍ വടക്കുമ്പാടെ എം.വി രവീന്ദ്രന്റെ വീട് അക്രമിക്കുകയും കാറും ബൈക്കും തകര്ത്തതിതും കുണിയനിലെ കുണ്ടത്തില്‍ ബാലന്റെ ഉടമസ്ഥതയിലുള്ള ഒണക്കുന്നിലെ തലോറ ബേക്കറി തകര്‍ത്തതും അയടക്കം ഏഴോളം കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
കോണ്‍ഗ്രസ് സമാധാന സദസ് ഇന്ന്
പയ്യന്നൂര്‍: പയ്യന്നൂരില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഡി.സി.സി സംഘടിപ്പിക്കുന്ന സമാധാന സദസ് ഇന്നു ഗാന്ധി പാര്‍ക്കില്‍ നടക്കും. രാവില 10ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."