പാക് നടപടിക്കെതിരെ പ്രതിഷേധിച്ച് ഇന്ത്യ; സൈനികരുടെ ജീവത്യാഗം വെറുതയാവില്ല- ജെയ്റ്റ്‌ലി
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈനികരുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ നേതാക്കള്‍.
പാകിസ്താന്റെ ഭാഗത്തു നിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. രാജ്യത്തിന് സൈന്യത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അവര്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. ഇത്തരം ക്രൂര നടപടികള്‍ യുദ്ധകാലത്ത് പോലും കേട്ടുകേള്‍വിയില്ലെന്നും സംഭവത്തില്‍ അപലപിക്കുന്നതായും ജെയ്റ്റ്‌ലി പറഞ്ഞു.
സംഭവത്തെ ശക്തമായി അപലപിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. പാക് ക്രൂരതക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടി അസഹനീയമാണെന്ന് സി.പി.എം ദദേശീയ സെക്രട്ടറി സീതീറാം യെച്ചൂരി പ്രതികരിച്ചു. ഭയപ്പാടില്ലാതെയാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ നീങ്ങുന്നതെന്നും പ്രധാനമന്ത്രി എപ്പോഴാണ് തന്റെ മസില്‍ പവറ് കാണിച്ച് ഇവരെ തുരത്തുകയെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."