സി.ആര് നീലകണ്ഠനെ സസ്പെന്‍ഡ് ചെയ്തു; കേരളത്തില്‍ എ.എ.പി പിന്തുണ എല്‍.ഡി.എഫിന്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ എല്‍.ഡി.എഫിന്. ദേശീയ നേതാക്കളോട് ആലോചിക്കാതെ കേരളത്തിലെ 11 മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് സംസ്ഥാന കണ്‍വീനര്‍ സി.ആര്.നീലകണ്ഠനെ പ്രാഥമികാംഗത്വത്തില്‍നിന്നു സസ്പെന്‍ഡ് ചെയ്തു.
കേരള സെക്രട്ടറി പി.ടി. തുഫൈലിനാണു കണ്‍വീനറിന്റെ ചുമതല. എ.എ.പിയെ ഡല്‍ഹിയില്‍ പിന്തുണയ്ക്കുമെന്നു സി.പി.എം പി.ബി അംഗം നീലോത്പല്‍ ബസു വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നീലകണ്ഠനോട് വിശദീകരണം തേടിയതിനു പിന്നാലെയാണ് നടപടി. ദേശീയ നേതാക്കളോട് ആലോചിക്കാതെ, രാഷ്ട്രീയകാര്യ സമിതിയുടെ അനുമതിയില്ലാതെ തന്നിഷ്ടപ്രകാരമാണു നീലകണ്ഠന് യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതെന്നു കേരളത്തിന്റെ ചുമതല വഹിക്കുന്ന സോംനാഥ് ഭാരതി വ്യക്തമാക്കി. ഇയാള്‍ക്കെതിരേ തുടരന്വേഷണം നടത്തും വീഴ്ച ബോധ്യപ്പെട്ടാല്‍ മറ്റു നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."