സഹപ്രവര്‍ത്തകയുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ ബാഗ് മോഷണം പോയി
ന്യൂയോര്‍ക്ക്: സ്വന്തം ജീവന്‍ പണയം വെച്ചാണ് അയാള്‍ സഹപ്രവര്‍ത്തയെ രക്ഷിച്ചത്. എന്നിട്ടോ...തിരികെ വന്നപ്പോള്‍ തന്റെ ബാഗിരുന്നിടത്ത് 'പൂട' പോലുമില്ലാത്ത അവസ്ഥ. ഏതായാലും രക്ഷകനായ യുവാവിന് പൊലിസിന്റെ വക പാരിതോഷികം ലഭിച്ചു.
അമേരിക്കയിലെ എഡിസണ്‍ റെയില്‍ വേ സ്‌റ്റേഷനിലാണ് സംഭവം. ഇന്ത്യന്‍ വംശജനായ അനില്‍ വാന്നവല്ലിക്കാണ് അഭിമാനത്തോടൊപ്പം നിരാശയും സമ്മാനിച്ച അനുഭവമുണ്ടായത്.
മാന്‍ഹട്ടനിലേക്കുള്ള ട്രയിന്‍ കാത്തു നില്‍ക്കുകയായിരുന്നു 34കാരനായ അനില്‍. അപ്പോഴാണ് സഹപ്രവര്‍ത്തകയായ മാധുരി റിച്ചേര്‍ല ട്‌രാക്കില്‍ വീഴുന്നത് ശ്രദ്ധയില്‍ പെട്ടത്. പിന്നെ ഒന്നും ആലോചിക്കാതെ കയ്യിലുണ്ടായിരുന്ന ബാഗ് പ്ലാറ്റ്‌ഫോമില്‍ വെച്ച് അനില്‍ ട്രാക്കിലേക്ക് എടുത്തു ചാടുകയായിരുന്നു. മാധുരിയെ രക്ഷിച്ച് തിരികെ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടത് ശ്രദ്ധയില്‍ പെട്ടത്.
ലാപ്‌ടോപ്പും പണവുമടക്കം 900 ഡോളറിന്റെ സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ഏതായാലും ധീരമായ നടപടിക്ക് 1000 ഡോളര്‍ പൊലിസിന്റെ പാരിതോഷികം ലഭിച്ചു അനിലിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."