കാല്‍നടക്കാരനെ മുംബൈ പൊലിസ് കാറിനു മുന്നില്‍ വലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍
മുംബൈ: കാല്‍നടക്കാരനെ കാറിടിച്ച് വലിച്ചുകൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുംബൈയില്‍ തിരക്കേറിയ താനെ നഗരത്തിലാണ് സംഭവം. അതുല്‍ പാഥെ എന്നയാളെ ഇടിച്ച ശേഷം വലിച്ചുകൊണ്ടു പോവുകയായിരുന്നു.
രമേശ് അവാത്തെ എന്ന പൊലിസുകാരനാണ് ഈ ക്രൂരമായ പ്രവൃത്തിയിലേര്‍പ്പെട്ടത്. സംഭവം സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്.
രമേശ് അവാത്തെ അതുലിന് മൂന്നുലക്ഷം രൂപ കടം നല്‍കിയിരുന്നു. ഇതു തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നീട് രമേശ് അവാത്തെ അതുലിന്റെ ചിത്രം ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതു ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് അതുല്‍ കാറിനു മുന്നില്‍ നിന്നത്. എന്നാല്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത അവാത്തെ ഇയാളെ ഇടിച്ച് മുമ്പോട്ടു പോവുകയായിരുന്നു.
കാര്‍ ഇടിച്ചപ്പോള്‍ ഭാഗ്യത്തിന് ഒന്നും പറ്റാതിരുന്ന അതുല്‍ ബോണറ്റില്‍ അള്ളിപ്പിടിച്ചു നിന്നു. എന്നാല്‍ ഈ സമയത്തും നിര്‍ത്താന്‍ പൊലിസുകാരന്‍ തയ്യാറായില്ല. അടുത്തുള്ള കടകളിലെ സി.സി.ടി.വിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. പൊലിസുകാരനെതിരെ കേസെടുത്തിട്ടുണ്ട്.
#WATCH: Mumbai constable Ramesh Awate trying to run man over with his car after argument over money in Thane, Awate is on the run. (21/04) pic.twitter.com/Yoo6Q0UMfQ
— ANI (@ANI_news) May 2, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."