HOME
DETAILS

സ്വപ്‌നക്കൊപ്പം ശിവശങ്കര്‍ വിദേശയാത്ര നടത്തിയത് മൂന്ന് തവണയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  
backup
August 17 2020 | 09:08 AM

gold-smuggling-case-swapna-suresh-m-sivasankar-enforcement

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ 3 തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2017ലും 2018 ല്‍ രണ്ട് തവണയുമാണ് വിദേശയാത്ര നടത്തിയത്.

2017 ഏപ്രിലില്‍ സ്വപ്നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. 2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശത്തിനിടയിലും ഇരുവരും കണ്ടുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സ്വപ്‌ന സമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ശിവശങ്കറുമായി വളരെ അടുത്ത ബന്ധം തനിക്കുണ്ടെന്ന് സ്വപ്നയും ഇക്കാര്യം ശിവശങ്കറും സമ്മതിച്ചതായും ഇ.ഡി. കോടതിയെ അറിയിച്ചു.

ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ചേര്‍ന്ന് സ്വപ്ന ലോക്കര്‍ ഓപ്പണ്‍ ചെയ്തത്. സ്വര്‍ണവും പണവും ലോക്കറില്‍ വെച്ചത് ശിവശങ്കറിന്റെ അറിവോടെയാണോ എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്ഥിരം ടോള്‍ അനുവദിക്കില്ലെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ബിഎംഡബ്ല്യു കാറിന് തീ പിടിച്ചു; നാട്ടുകാർ ഇടപ്പെട്ടത്തിനാൽ വലിയോരു അപകടം ഒഴിവായി

Kerala
  •  a month ago
No Image

ഗള്‍ഫ് തൊഴിലവസരങ്ങള്‍; യുവാക്കള്‍ക്ക് വമ്പന്‍ സാധ്യതകള്‍

uae
  •  a month ago
No Image

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

National
  •  a month ago
No Image

ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

യുഎഇ ജോലികള്‍; ശമ്പളം കൂടാതെ ലഭിക്കുന്ന പ്രധാനപ്പെട്ട 7 കമ്പനി ആനുകൂല്യങ്ങള്‍

uae
  •  a month ago
No Image

തിരുവനന്തപുരം;15 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് ജവാന് ഗുരുതര പരിക്ക്

Kerala
  •  a month ago
No Image

തോൽവികളിൽ കരകയറാതെ സിറ്റി

Football
  •  a month ago
No Image

ജസ്റ്റിസ് ദേവൻ രാമചന്ദ്രന് എതിരായ സൈബർ ആക്രമണം; കേസെടുത്ത് എറണാകുളം സൈബർ പൊലീസ്

Kerala
  •  a month ago
No Image

തങ്ങളുടെ കുട്ടികളെ ആക്രമിച്ചാല്‍ അതിന് ശക്തമായ തിരിച്ചടിയുണ്ടാകും; അബിൻ വർക്കി

Kerala
  •  a month ago