പൊലിസ് നയത്തില്‍ ജനങ്ങള്‍ക്ക് കടുത്ത അതൃപ്തി: ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാരിന്റെ പൊലിസ് നയത്തില്‍ ജനങ്ങള്‍ക്കു കടുത്ത അതൃപ്തിയാണുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പൊലിസ് നയത്തെ സി.പി.ഐ പോലും എതിര്‍ക്കുന്നുണ്ടെന്നും നിയമസഭയില്‍ ധനാഭ്യര്ഥനയിലുള്ള ചര്‍ച്ചയില്‍ ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ 11 മാസമായി ക്രമസമാധാന നില ഏറെ വഷളായി. സ്ത്രീപീഡനങ്ങളും കൊള്ളയും പെരുകി. ഇത്ര ചുരുങ്ങിയ കാലയളവിനുളളില്‍ ഇത്രയധികം കേസുകള്‍ മുന്‍പൊന്നും ഉണ്ടായിട്ടില്ല.
സദാചാര ഗുണ്ടകള്‍ പലയിടങ്ങളിലും അഴിഞ്ഞാടുകയാണ്. പിണറായി സര്‍ക്കാര്‍ നേരായ വഴിയിലല്ല പോകുന്നതെന്നാരോപിച്ച് വി.എസ് അച്യുതാന്ദന് സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കത്തെഴുതുക പോലുമുണ്ടായി. സര്‍ക്കാരിനു കൂട്ടുത്തരവാദിത്തമില്ലാത്തതിനാല് സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി അറിയുന്നില്ല. മൂന്നാറില്‍ 144 പ്രഖ്യാപിച്ചതും കുരിശു പൊളിച്ചതുമൊക്കെ മുഖ്യമന്ത്രി അറിയാതെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."