യുവാവിന് ആള്‍ക്കൂട്ട മര്‍ദനം: പ്രതികളെ ഇനിയും പിടികൂടാനായില്ല
പുത്തനത്താണി: രണ്ടത്താണിക്കടുത്ത ചേലക്കുത്ത് യുവാവിനു നേരെ ആള്‍കൂട്ട മര്‍ദനമുണ്ടായ സംഭവത്തില്‍ പ്രതികളെ ഇനിയും പിടികൂടാനായില്ല. മാറാക്കര യു.പി സ്‌കൂള്‍ പരിസരത്തു താമസിക്കുന്ന ചെറാപറമ്പില്‍ ഇഖ്ബാലാണ് (35) കഴിഞ്ഞ ദിവസം ആള്‍കൂട്ടത്തിന്റെ മര്‍ദനത്തിനിരയായത്. സോഷ്യല്‍ മീഡിയ വഴി ഇഖ്ബാലിനെ മര്‍ദിക്കുന്നതും മറ്റും പ്രചരിച്ചിരുന്നു.
ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പതിനഞ്ചോളം വരുന്ന ഒരു കൂട്ടമാളുകള്‍ ഇഖ്ബാലിനെ മര്‍ദിച്ചതും അവശനാക്കി നടുറോഡിലൂടെ നടത്തിക്കൊണ്ടുപോയതും. മര്‍ദിക്കുന്നതിന്റെയും നടുറോഡിലൂടെ നടത്തി കൊണ്ടു പോകുന്നതിന്റെയും വീഡിയോ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നത്. ഇഖ്ബാലിന്റെ വീട്ടുപരിസരത്ത് സ്വകാര്യവ്യക്തി നടത്തുന്ന ആത്മീയ സദസില്‍ നിന്നുള്ള ശബ്ദ മലിനീകരണം പരിസരത്തുള്ളവര്‍ക്കു ശല്യമായി മാറിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിര്‍ത്തി വെപ്പിച്ചു. ഇതില്‍ പ്രകോപിതനായ പരിപാടിയുടെ നടത്തിപ്പുകാരന്‍ പുറത്തുനിന്നു വരുന്ന ശിഷ്യന്മാരെ ഉപയോഗപ്പെടുത്തി ഇഖ്ബാലിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ആരോപണം. മര്‍ദനമേറ്റ ഇഖ്ബാല്‍ രണ്ടു ദിവസത്തോളം തിരൂരിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദന സമയത്ത് പരിസരത്തു പൊലിസുണ്ടായിരുന്നുവെന്നും തന്നെ മര്‍ദിക്കുന്നത് നോക്കി നിന്നെല്ലാതെ തടയാനോ അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കുവാനോ പൊലിസ് ശ്രമിച്ചില്ലെന്നും സംഭവം വിവാദമായതോടെയാണ് തന്റെ പരാതി സ്വീകരിക്കുവാനും കണ്ടാലറിയാവുന്ന പതിനഞ്ചോളം പേര്‍ക്കെതിരേ കേസെടുക്കാനും പൊലിസ് ശ്രമിച്ചെതെന്നും ഇഖ്ബാല്‍ പറഞ്ഞു. ഇതുവരെ പൊലിസ് പ്രതികളെ പിടികൂടാന്‍ തയാറാകാത്തത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഇയാളുടെ ആത്മീയ കേന്ദ്രത്തെ കുറിച്ചും മറ്റു മേഖലകളെ കുറിച്ചും അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രി, കലക്ടര്‍, ജില്ലാ പൊലിസ് സൂപ്രണ്ട്, ഡി.വൈ.എസ്.പി, സി.ഐ എന്നിവര്‍ക്കു പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."