കാനകളില്ല; മഴപെയ്താല്‍ അത്താണി പട്ടണത്തില്‍ വെള്ളക്കെട്ട് തെരഞ്ഞെടുപ്പ് തിരക്കിനിടയില്‍ നേതാക്കള്‍ ഇതൊന്നു കാണണം
വടക്കാഞ്ചേരി: തെരഞ്ഞെടുപ്പ് തലയ്ക്കു പിടിച്ച് തലങ്ങും വിലങ്ങും ഓടുന്ന ജനപ്രതിനിധികള്‍ ഷൊര്‍ണൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയിലെ അത്താണി പട്ടണത്തിലെ ദുരിതമൊന്ന് കാണണം. മഴയൊന്ന് പെയ്താല്‍ പട്ടണം പുഴയായി മാറുന്ന അവസ്ഥയാണ്.
മെഡിക്കല്‍ കോളജ് ഭാഗത്തേയ്ക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് മുട്ടോളം വെള്ളം പൊന്തുന്നത്. ഇത് മൂലം അവശരും രോഗികളുമായവര്‍ വെള്ളം നീന്തി വേണം ബസില്‍ കയറാന്‍. മറ്റു യാത്രക്കാരുടേയും സ്ഥിതി വിഭിന്നമല്ല. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മീറ്ററുകളോളമാണ് വെള്ളക്കെട്ട്. വെള്ളമൊഴുക്കിനു കാനകളില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഉള്ള കാന വെള്ളമൊഴുക്ക് തടസപ്പെട്ട് കിടക്കാന്‍ തുടങ്ങിയിട്ടു നാളുകളേറെയായി. നഗരസഭാ അധികൃതര്‍ ഒരു നടപടിയും കൈകൊള്ളുന്നില്ലെന്നാണു ജനങ്ങളുടേയും മേഖലയിലെ വ്യാപാരികളുടേയും പരാതി. ഇപ്പോള്‍ വേനല്‍ മഴ പെയ്തപ്പോള്‍ ഇതാണ് സ്ഥിതിയെങ്കില്‍ കാലവര്‍ഷമെത്തുമ്പോള്‍ എന്താകും അവസ്ഥയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."