HOME
DETAILS

സംവാദത്തില്‍ കൃത്യത പുലര്‍ത്തി തേറമ്പില്‍ രാമകൃഷ്ണന്‍

  
backup
April 21 2019 | 06:04 AM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%be%e0%b4%a6%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%83%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%aa%e0%b5%81%e0%b4%b2%e0%b4%b0

തൃശൂര്‍: പ്രചാരണരംഗത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ ഏറെ മുന്നേറിയെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും മുന്‍ നിയമസഭാസ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍. തൃശൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച രാഷ്ട്രീയം പറയാം തെരഞ്ഞെടുപ്പ് സംവാദത്തിന്എത്തിയതായിരുന്നു അദ്ദേഹം. ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷറര്‍ കെ.കെ വത്സരാജ്, എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ നാഗേഷ് സംബന്ധിച്ചു.
എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ മട്ടും ഭാവവും കണ്ടാല്‍ ഏതോ കമ്മിഷണറായിട്ടാണെന്ന് തോന്നുമെന്ന്‌തേറമ്പില്‍ പറഞ്ഞു. ജനത്തിനെ കൈയിലെടുക്കാന്‍ പല ഡയലോഗും കാച്ചുമെന്ന് നാഗേഷ് സമ്മതിച്ചത് എന്‍.ഡി.എ സ്ഥാനാര്‍ഥിയുടെ കാപട്യത്തിന് തെളിവായി.
വോട്ടുനിലയില്‍ വലിയ വര്‍ദ്ധനവ് പ്രതീക്ഷിക്കുന്ന കണക്ക് നാഗേഷ് പുറത്തെടുത്ത് തമാശയായി. അതിനുമുണ്ടായിരുന്നു തേറമ്പിലിന്റെ കൈയില്‍ കുറിക്കു കൊള്ളുന്ന മറുപടി. ബി.ജെ.പിക്ക് പിടിക്കാവുന്ന വോട്ടിന്റെ പരമാവധി എത്തി. ആനുപാതികമായ വര്‍ദ്ധനവ് എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടാകും. അതല്ലാതെ ഇരട്ടി വര്‍ദ്ധനവ് എന്നൊക്കെ പറഞ്ഞാല്‍ തെരഞ്ഞടുപ്പ് രാഷ്ട്രീയം അറിയുന്നവര്‍ക്ക് അംഗീകരിക്കാനാവില്ലെന്ന് കാല്‍ നൂറ്റാണ്ട് തൃശൂര്‍ എം.എല്‍.എയായിരുന്ന തേറമ്പില്‍ വിവരിച്ചു. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ്. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോയ കാലങ്ങളില്‍ കാണാത്ത തരത്തില്‍ സുതാര്യമായിരുന്നു. സുധീരന്‍ മത്സരിക്കുന്നില്ലെന്ന് വ്യക്തമായതോടെ തുടക്കത്തില്‍ തന്നെ പ്രതാപന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പിച്ചു. എന്നാല്‍ സി.പി.ഐ. അവരുടെ ഒരേയൊരു സിറ്റിംഗ് എം.പി.യെ മാറ്റിയാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും തേറമ്പില്‍ ആരോപിച്ചു. മതേതരത്വമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുന്നത് ശരിയല്ലെന്നും ശബരിമല വിഷയം സ്വാധീനിക്കുമോ എന്ന് ഫലം വരുമ്പോള്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago