കാറ്റിലും മഴയിലും കനത്ത കൃഷിനാശം
മറ്റത്തൂര്‍: മെയ് ദിനത്തില്‍ വൈകീട്ടുണ്ടായ കാറ്റും മഴയും മറ്റത്തൂര്‍ പഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത കൃഷിനാശം വിതച്ചു. അനേകം കര്‍ഷകരുടെ വിവിധ കൃഷികള്‍ കാറ്റിലും മഴയിലും നശിച്ചു. കൂടുതലും കടമ്പോട്, മോനൊടി, കൊടുങ്ങ ഭാഗത്താണ് കൃഷി നാശം ഉണ്ടായത്. പാറമേല്‍ ജോസിന്റെ കുലച്ച 700 ഓളം നേന്ത്ര വാഴകളാലാണ് കാറ്റില്‍ ഒടിഞ്ഞു നശിച്ചത്. തെക്കുംപുറം വര്‍ഗ്ഗീസിന്റെ 150, മോനൊടി ഗോപിയുടെ 300, കടമ്പോട് അശോകന്റെ 80, തോപ്പിലാന്‍ പൗലോസിന്റെ 125, ഞാറേക്കാടന്‍ ശങ്കരന്‍ കുട്ടിയുടെ 100, വെള്ളിക്കുളങ്ങര ഉമ്മറിന്റെ 40, പൂണേലി പോളിന്റെ 60 എന്നിങ്ങനെ നിരവധി കര്‍ഷകരുടെ കുലച്ച നേന്ത്ര വാഴകള്‍ കാറ്റില്‍ ഒടിഞ്ഞു നശിച്ചു. കൂടാതെ നിരവധി സ്ഥലത്ത് മരം വീണത് മൂലം വെള്ളിക്കുളങ്ങര മേഖലയില്‍ വൈദ്യുതി വിതരണവും തിങ്കളാഴ്ച മുഴുവനായും തടസപ്പെട്ടു. കാറ്റില്‍ വാഴകള്‍ ഒടിഞ്ഞു നശിച്ച നേന്ത്ര വാഴ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അടിയന്തിര സഹായം അനുവദിക്കണമെന്ന് കേരള കര്‍ഷക സംഘം വെള്ളിക്കുളങ്ങര മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."