ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ആദിവാസികള്‍ വോട്ട് ബഹിഷ്്കരിക്കും
പാലക്കാട്: പട്ടികവര്‍ഗക്കാരായ എരവാലന്മാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിലും കൊല്ലങ്കോട് , മുതലമട, എലവഞ്ചേരി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ആദിവാസി കോളനികളില്‍ പ്രാഥമിക സൗകര്യംപോലും ഒരുക്കാത്തതിലും പ്രതിഷേധിച്ചു്്് 244 കുടുംബങ്ങള്‍ വോട്ടു ബഹിഷ്‌ക്കരിക്കുന്നു. മുതലമട പഞ്ചായത്തിലെ കുണ്ടലക്കൊളുമ്പു്്,താഴേക്കൊളുംബു്്, വടക്കേപ്പതി, മിനുക്കുംപാറ, വലിയചള്ളപതി, കൊല്ലങ്കോട് മാത്തൂര്‍, കല്ലേരിപൊററ, വേങ്ങപ്പാറ, കോട്ടകുറിശി, പുത്തന്‍പാടം, പാറത്തോട് ചാത്തമ്പാറ, എലവഞ്ചേരിയിലെ കൊടുവാള്‍പ്പാറ, മംഗലംഡാമിലെകടപ്പാറ കോളനികളിലെ ആദിവാസികളാണ് വോട്ട് ബഹിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നത്. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ കുട്ടികളുടെ പഠനം,ജോലി എന്നിവക്ക് തടസമുണ്ടാക്കുന്നു. പി. എസ.് സി. റാങ്ക് ലിസ്റ്റില്‍ പേരുണ്ടായിട്ടും എരവാല സമുദായക്കാര്‍ പട്ടികവര്‍ഗക്കാരാണെന്നു തെളിയിക്കാന്‍ വില്ലേജ് അധികൃതര്‍ ജാതി സര്‍ടിഫിക്കറ്റ്് നല്‍കാന്‍ തയാറാവുന്നില്ല.
പുത്തന്‍പാടത്തെ ഒരു യുവതി കഴിഞ്ഞ ദിവസം മരിച്ചപ്പോള്‍ സ്വന്തം വീടിനടത്താണ് ശവം മറവു ചെയ്തത് കോളനികളിലേക്ക് റോഡില്ലാത്തതും, വീടില്ലാത്തതും വലിയ ബുദ്ധിമുട്ടാണ് ഇവര്‍ക്കുണ്ടാക്കുന്നത്്. ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോഴിക്കോട്ടെ കിര്‍ത്താഡ്‌സിനെ പഠനത്തിനായി ചുമതലപെടുത്തിയിട്ടും ഒരു വര്‍ഷമായി സര്‍ക്കാരിന് വ്യക്തമായൊരു റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ജാതി സര്‍ട്ടിഫിക്കറ്റിനായി ഇവര്‍ 253 ദിവസം കൊല്ലങ്കോട് വില്ലേജ് ഓഫിസിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തി. ഇടത് സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ഒരു ദിവസം രാവിലെ ഇവിടെയെത്തി സമരപ്പന്തല്‍ പൊളിച്ചു മാറ്റി. അതിനകത്തുണ്ടായിരുന്ന അരിയും, പാത്രങ്ങളും, വസ്ത്രങ്ങളും, പണവുമൊക്കെ എടുത്തു കൊണ്ടുപോവുകയായിരുന്നുവെന്നു സമരത്തിന് നേതൃത്വം നല്‍കിയ കേരളാപട്ടിക വര്‍ഗ മഹാസഭ ചിറ്റൂര്‍ താലൂക്ക് പ്രസിഡണ്ട് മാത്തൂര്‍ മണികണ്ഠന്‍ സുപ്രഭാതത്തോട് പറഞ്ഞു. ഇതുവരെയായിട്ടും ഒരൊറ്റ പാര്‍ട്ടിക്കാരും ഈ കോളനികളില്‍ വോട്ട് അഭ്യര്‍ഥിക്കാന്‍ എത്തിയിട്ടില്ലെന്ന് കോളനിവാസികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വോട്ട് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."