രണ്ടര വര്‍ഷത്തിനു ശേഷം ചാഞ്ചേരിപ്പറമ്പ് കോളനിയില്‍ കുടിവെള്ളമെത്തി
കൂറ്റനാട്: ചാഞ്ചേരിപ്പറമ്പ് പട്ടികജാതി കോളനി വികസന സമിതി ഉണര്‍ന്ന് പ്രവര്‍ത്തിച്ചതു കാരണം ചാഞ്ചേരിപ്പറമ്പ് കോളനിയിലേക്ക് രണ്ടര വര്‍ഷത്തിനു ശേഷം കുടിവെള്ളമെത്തി. കോളനി വികസന സമിതിയുടെ ശക്തമായ ഇടപ്പെടലിന്റെ ഭാഗമായി പഞ്ചായത്ത് അധികൃതരാണ് കുടിവെള്ളമെത്തിക്കാന്‍ നടപടി സ്വീകരിച്ചത്. കോളനി വികസന സമിതി കണ്‍വീനര്‍ ചോലയില്‍ വേലായുധന്‍, ഇ.പി ശിവശങ്കരന്‍, എം. നിഷ, സമിതി അംഗങ്ങളായ സി.പി സുന്ദരന്‍, സി.കെ ബാബു, കെ.കെ കുട്ടന്‍ എന്നിവര്‍ നേത്യത്വം നല്‍കി.
മുടപ്പക്കാട് മൂന്നുതെങ്ങ് പ്രദേശത്തെ ജില്ലാ പഞ്ചായത്ത്‌മേജര്‍ കുടിവെള്ള വിതരണ പദ്ധതിയില്‍ നിന്നാണ് കുടിവെള്ളമെത്തിക്കുന്നതെന്നും രണ്ടര വര്‍ഷമായി കുടിവെള്ള വിതരണ തടസപ്പെട്ടിരിക്കയായിരുന്നെന്നും കോളനി വികസന സമിതി കണ്‍വീനര്‍ ചോലയില്‍ വേലായുധന്‍ പറഞ്ഞു. കോളനിയിലെ 22 എസ്.സി കുടുംബങ്ങള്‍ക്കാണ് രണ്ടര വര്‍ഷമായി കുടിവെള്ള വിതരണം തടസപ്പെട്ടിരുന്നത്.
എസ്.സി കോളനിയിലെ 22 കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ തൃത്താല വെള്ളിയാംങ്കല്ല് മൂന്നുതെങ്ങിലെ കുടിവെള്ള പമ്പിങ് സ്റ്റേഷനു മുന്നില്‍ നിരാഹാര സമരം ഇരിക്കാനായിരുന്നു കോളനി നിവാസികളുടെ തീരുമാനം. എന്നാല്‍ പഞ്ചായത്ത് അതികൃതരുമായി ചര്‍ച്ച നടത്തുകയും നിരാഹാരം ഒഴിവാക്കുകയും കോളനി നിവാസികളായ 22 കുടുംബങ്ങളുടെരണ്ടര വര്‍ഷമായുള്ള ആവശ്യം അംഗികരിക്കുകയും കുടിവെള്ളം ലഭിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."