HOME
DETAILS
MAL
കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം ഡെമോക്രാറ്റിക് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു
backup
August 21 2020 | 01:08 AM
വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജ കമലാ ഹാരിസിനെ യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. നവംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം കമല മത്സരിക്കും.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമ, ഹിലരി ക്ലിന്റണ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. അമേരിക്കയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മറുടി പ്രസംഗത്തില്‍ കമല ഉറപ്പു നല്കി. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെതിരേയാണ് കമല മത്സരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."