ശ്രീധരന്‍പിള്ള മാപ്പുപറഞ്ഞിട്ട് വിഡ്ഢിത്തം വിളമ്പുകയാണെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. മാപ്പ് പറഞ്ഞശേഷവും അദ്ദേഹം പുറത്തുപോയി വിഡ്ഢിത്തം പറയുകയാണെന്നും ഇത് ഇരട്ടത്താപ്പാണെന്നും ടിക്കാറാം മീണ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'എന്തെങ്കിലും പറഞ്ഞിട്ട് 'സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം. കാര്യമാക്കരുത് ' എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയി മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും? ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ് '-ടിക്കാറാം മീണ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സമയത്ത് തെരഞ്ഞെടുപ്പ് ഓഫിസറുടെ ചില പരാമര്‍ശങ്ങളോട് പ്രതികരിക്കുന്നില്ലെന്ന് ശ്രീധരന്‍പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്കും വ്യാജപ്രചാരണത്തിനുമെതിരെ നിയമപരമായി എന്തു ചെയ്യണമെന്ന് പൂര്‍ണ ബോധ്യമുണ്ട്. ടിക്കാറാം മീണയും നിയമത്തിന് അതീതനല്ലെന്നും ശ്രീധരന്‍പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."