HOME
DETAILS

ലൈഫ് മിഷന്‍ കൈക്കൂലി: എല്ലാം ശിവശങ്കര്‍ അറിഞ്ഞ്

  
backup
August 21 2020 | 01:08 AM

%e0%b4%b2%e0%b5%88%e0%b4%ab%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%8e%e0%b4%b2%e0%b5%8d


യു.വി ജോസിനെയും ചോദ്യംചെയ്യും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി നല്‍കിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ നിര്‍ദേശിച്ചിട്ടാണെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ വിലയിരുത്തല്‍. യൂണിടാക് ബില്‍ഡേസ് ഉടമയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ശിവശങ്കറിന്റെ പങ്ക് വെളിപ്പെട്ടത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദിന് കൈക്കൂലി നല്‍കിയ ശേഷം ശിവശങ്കറിനെ കണ്ടുവെന്നും പല സര്‍ക്കാര്‍ വകുപ്പുകളിലും ശിവശങ്കര്‍ സഹായിച്ചെന്നും യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയാണ് ശിവശങ്കറിനെ കാണാന്‍ നിര്‍ദേശിച്ചതെന്നും സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ ചെയ്തത് ശിവശങ്കറാണെന്നുമാണ് എന്‍ഫോഴ്‌മെന്റിന് യൂണിടെക് ഉടമ നല്‍കിയിരിക്കുന്ന മൊഴി. പല വകുപ്പുകളിലും ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം നല്‍കാന്‍ നിര്‍ദേശിച്ചു. കോണ്‍സുലേറ്റിന്റെ കാറിന്റെ ഡിക്കിയില്‍ സ്വപ്നയുടെ നിര്‍ദേശപ്രകാരം പണം വച്ചു. വാഹനം ഓടിച്ചിരുന്നത് ഖാലിദായിരുന്നുവെന്നും യൂണിടെക് ഉടമ മൊഴി നല്‍കി. 20 കോടി രൂപയുടെ പദ്ധതിയില്‍ 4.35 കോടി രൂപയും കോഴയായി നല്‍കേണ്ടി വന്നുവെന്നും യൂണിടാക് മൊഴി നല്‍കിയിട്ടുണ്ട്.
സ്വപ്ന ലോക്കറില്‍ സൂക്ഷിച്ച ഒരു കോടി രൂപ ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലി പണമെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഫ്‌ളാറ്റ് പണിയാന്‍ ഒരു നിര്‍മാണക്കമ്പനിയെ തെരഞ്ഞെടുക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ സ്വപ്നയോട് ആവശ്യപ്പെടുന്നതോടെയാണ് ഗുഢാലോചന തുടങ്ങുന്നത്. സ്വപ്നയും സന്ദീപും സരിത്തും ചേര്‍ന്ന് യൂണിടാകിനെ ചുമതല ഏല്‍പ്പിക്കുന്നു. മൊത്തം 20 കോടി രൂപയുടെ പദ്ധതിയില്‍ ആറ് ശതമാനം ഇവര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ആദ്യഗഡുവായി 55 ലക്ഷം രൂപ സന്ദീപിന്റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ഒ മോങ്ക് എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഇട്ടതായി യൂണിടാക് അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ പണം ഇവര്‍ തമ്മില്‍ വീതിച്ചെടുത്തു.
ഇതിന് ശേഷം കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫിസര്‍ ഖാലിദിനെ കാണാന്‍ ആവശ്യപ്പെട്ടു. നിര്‍മാണ കരാര്‍ നല്‍കാന്‍ തനിക്കും കോണ്‍സുല്‍ ജനറലിനും കൂടി 20 ശതമാനം കമ്മിഷന്‍ വേണം എന്നായിരുന്നു ഖാലിദിന്റെ ആവശ്യം. ഇത് കൈമാറുകയും ചെയ്തുവെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്.
അതേ സമയം, റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ട ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ഏകപക്ഷീയമായി റെഡ് ക്രസന്റ് തയാറാക്കി കൊണ്ടുവന്ന ധാരണാപത്രം നടപടിക്രമം ഒന്നും പാലിക്കാതെ ഒപ്പിടുകയാണ് ഉണ്ടായതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ക്കയറി യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ചു കത്തിച്ച ശേഷം യുവാവും തീകൊളുത്തി മരിച്ചു

Kerala
  •  a month ago
No Image

'മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചിട്ടില്ല,  യുദ്ധം അവസാനിപ്പിക്കാന്‍ ഇരു കക്ഷികളും മുന്നോട്ടു വന്നാല്‍ ചര്‍ച്ച തുടരും' വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍

International
  •  a month ago
No Image

പ്രതിഷേധം കനക്കുന്നു; മുഖം തിരിച്ച് സർക്കാർ; പൊതുപരീക്ഷാ സമയം മാറ്റില്ല 

Kerala
  •  a month ago
No Image

ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; രണ്ടു പേര്‍ക്ക് പൊള്ളല്‍

Kerala
  •  a month ago
No Image

വഖ്ഫ് ഭൂമി ഗിഫ്റ്റ് ആധാരമാണെന്ന കെ.എൻ.എം വാദം ഭൂമി വിറ്റവരെ സംരക്ഷിക്കാൻ

Kerala
  •  a month ago
No Image

മാലിന്യനിക്ഷേപത്തിൽ 2739 കേസുകൾ 2.66 കോടി പിഴ ചുമത്തി

Kerala
  •  a month ago
No Image

തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago