ഫേസ്ബുക്ക് വിവാദം: തരൂരിനെ മാറ്റണമെന്ന് ബി.ജെ.പി അംഗങ്ങള്‍
ന്യൂഡല്‍ഹി: വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്ന ആരോപണത്തിനു പിന്നാലെ കോണ്‍ഗ്രസ് എം.പിയും പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂരിനെതിരേ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ബി.ജെ.പി അംഗങ്ങള്‍ രംഗത്ത്. കമ്മിറ്റിയുടെ ചെയര്മാന് സ്ഥാനത്തുനിന്നു തരൂരിനെ മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ സ്പീക്കര്‍ ഓം ബിര്‍ലയ്ക്കു കത്തെഴുതിയതിനു പിന്നാലെ, കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡും സമാന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ക്കെതിരേ ഫേസ്ബുക്ക് നടപടി സ്വീകരിച്ചില്ലെന്ന വിവാദത്തിനു പിന്നാലെ ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ഫേസ്ബുക്കിനോട് വിശദീകരണം തേടിയിരുന്നു. അടുത്തമാസം രണ്ടിന് ഇതിനായി കമ്പനി അധികൃതരെ വിളിച്ചുവരുത്താനിരിക്കേയാണ് വിവാദം. കമ്മിറ്റി അംഗങ്ങളായ തങ്ങളോട് ആലോചിക്കാതെയാണ് തരൂര്‍ ഇത്തരമൊരു തീരുമാനം മാധ്യമങ്ങളെ അറിയിച്ചതെന്നാണ് ബി.ജെ.പി അംഗങ്ങളുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."