HOME
DETAILS
MAL
റാഷിദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി
backup
May 02 2017 | 21:05 PM
കട്ടാങ്ങല്‍: ചാത്തമംഗലത്ത് ഇന്നലെ ബസ് ബൈക്കിലിടിച്ച് മരിച്ച എസ്.കെ.എസ്.എസ്.എഫ് യൂനിറ്റ് പ്രസിഡന്റും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ റിയാസിന്റെ മരണം പ്രദേശത്തെ ദു:ഖത്തിലാഴ്ത്തി. പ്രദേശത്തെ മത രാഷ്ട്രീയ പൊതുരംഗത്ത് കുറഞ്ഞ കാലങ്ങള്‍ കൊണ്ട് അംഗീകാരം നേടിയ റിയാസിന്റെ മരണത്തില്‍ മദ്‌റസ, മഹല്ല് , എസ്.കെ.എസ്.എസ്.എഫ് , യൂത്ത് ലീഗ് കമ്മിറ്റികള്‍ അനുശോചനം രേഖപ്പെടുത്തി. മത രാഷ്ടീയ രംഗത്തെ പ്രമുഖരായ നാസര്‍ ഫൈസി കൂടത്തായ്, എം.എ റസാക്ക് മാസ്റ്റര്‍, കെ.എ കാദര്‍ മാസ്റ്റര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, അബൂബക്കര്‍ മൗലവി , ഒ.പി അഷ്‌റഫ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി ജനാസ സന്ദര്‍ശിച്ചു. മയ്യിത്ത് നിസ്‌കാരത്തിന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുബ്ബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."