അയനിക്കാട് രണ്ടു സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീവച്ചു
പയ്യോളി: ബി.ജെ.പി പ്രവര്‍ത്തകനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ അയനിക്കാട് രണ്ടു സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് തീവച്ചു. ബി.ജെ.പിയാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ബി.ജെ.പി പ്രവര്‍ത്തന്‍ കമ്പിവളപ്പില്‍ രമേശനെ (50) അക്രമിച്ചതാണ് ഇതിനു കാരണമെന്നാണ് നിഗമനം. അയനിക്കാട് കല്യാണവീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ രമേശനെ സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. കാലിലെ എല്ലിന് ക്ഷതമേറ്റ രമേശന്‍ കൊയിലാണ്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
കമ്പിവളപ്പില്‍ കോളനിക്ക് സമീപത്തുമുള്ള സി.പി.എം അനുഭാവികളായ കമല, സുലോചന എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയായത്. വടകരയില്‍ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. രമേശനെ മര്‍ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് സി.പി.എം പ്രവര്‍ത്തകരുടെ പേരില്‍ വധശ്രമത്തിന് കേസെടുത്തു. ചൊറിയന്‍ചാല്‍ താരമ്മല്‍ നിധീഷ്, പ്രിയേഷ്, കമ്പിവളപ്പില്‍ ബബീഷ്, രജീഷ് എന്നിവരും കണ്ടാലറിയുന്ന മറ്റു അഞ്ചുപേര്‍ക്കുമെതിരേയാണ് കേസെടുത്തത്. വീട് തീവയ്പ് സംഭവവുമായി ബന്ധപ്പെട്ട് കമ്പിവളപ്പില്‍ അഭിമന്യു എന്ന നന്ദു, സന്തോഷ്, ചൊറിയന്‍ചാല്‍ താരമ്മല്‍ രാഹുല്‍ എന്ന അപ്പു എന്നീ ബി.ജെ.പി പ്രവര്‍ത്തകരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇന്നു മൂന്നിന് പയ്യോളി സി.ഐ ഓഫിസില്‍ സര്‍വകക്ഷി യോഗം ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."