ഹജ്ജ് രണ്ടാംഘട്ട ക്ലാസ് ഇന്നുമുതല്‍
കണ്ണൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈവര്‍ഷം ഹജ്ജിനു പോകുന്നവര്‍ക്കുള്ള രണ്ടാംഘട്ട മാര്‍ഗ നിര്‍ദേശ ക്ലാസ് ഇന്നുമുതല്‍ 10 വരെ ജില്ലയിലെ ആറു കേന്ദ്രങ്ങളിലായി നടക്കും. ഇത്തവണ ഹജ്ജിനു പോകുന്നവരും വെയിറ്റിങ് ലിസ്റ്റില്‍ (1000 വരെ) ഉള്‍പ്പെട്ടവരും മണ്ഡലം കേന്ദ്രങ്ങളില്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ ട്രെയിനര്‍ സി.കെ സുബൈര്‍ ഹാജി അറിയിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലത്തിലെ ഹാജിമാര്‍ രാവിലെ ഒന്‍പതിന് തളിപ്പറമ്പ് നന്മ ഓഡിറ്റോറിയത്തിലും കല്യാശേരി മണ്ഡലത്തിലുള്ളവര്‍ ഉച്ചയ്ക്ക് 1.30ന് മാടായി പള്ളി അങ്കണത്തിലും തലശ്ശേരി, ധര്‍മടം മണ്ഡലങ്ങളിലുള്ളവര്‍ നാളെ രാവിലെ ഒന്‍പതിന് തലശ്ശേരി എം.എസ്.എസ് ഓഡിറ്റോറിയത്തിലും മട്ടന്നൂര്‍, ഇരിക്കൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലെ ഹാജിമാര്‍ ഉച്ചയ്ക്ക് 1.30ന് പാലോട്ടുപള്ളി എന്‍.ഐ.എസ് എല്‍.പി സ്‌കൂളിലും കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലുള്ളവര്‍ ആറിനു രാവില ഒന്‍പതിന് കണ്ണൂര്‍സിറ്റി ദീനുല്‍ ഇസ്‌ലാംസഭ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കൂത്തുപറമ്പ് മണ്ഡലത്തിലുള്ളവര്‍ കരിയാട് സി.എച്ച് മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തിലും എത്തണം. ഫോണ്‍: 9447282674.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."