HOME
DETAILS
MAL
മുത്വലാഖ് കേസ്: സല്മാന് ഖുര്‍ശിദിനെ അമിക്കസ് ക്യൂറിയാക്കാന് അനുമതി
backup
May 03 2017 | 07:05 AM
ന്യൂഡല്‍ഹി: മുത്വലാഖ് കേസില്‍ മുതിര്‍ന്ന അഭിഭാഷകനും മുന്‍ നിയമ മന്ത്രിയുമായ സല്മാന് ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി നിയമിക്കുന്നതിന് സുപ്രിംകോടതി അനുമതി നല്കി. ചീഫ് ജസ്റ്റിസ് ജെ. എസ്. കേഹര്, ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എസ് കെ കൗള്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് അനുമതി.
കേസില്‍ അദ്ദേഹത്തിന്റെ എഴുതിത്തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ ഫയല്‍ ചെയ്യാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുത്വലാഖിനെതിരായ ഹരജി സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് മേയ് 11 മുതല്‍ പരിഗണിക്കും.
ഒരു വ്യവഹാരത്തില്‍ തീരുമാനമെടുക്കുന്നതിന് കോടതിക്ക് സഹായകരമായ വിവരങ്ങള്‍ നല്കുന്ന, ആ വ്യവഹാരത്തില്‍ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിന്‍ പദപ്രയോഗത്തിന്റെ ഭാഷാര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."