മുംബൈ മെട്രോ നിര്‍മാണ പുരോഗതി അറിയാന്‍ മുഖ്യമന്ത്രിയുടെ പുലര്‍കാല സന്ദര്‍ശനം
മുബൈ: നിര്‍മാണത്തിലിരിക്കുന്ന മുംബൈ മെട്രോ പദ്ധതിയുടെ പുരോഗതി പരിശോധിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പുലര്‍കാല സന്ദര്‍ശനം. പുലര്‍ച്ചെ 3.30 നാണ് മെട്രോ നിര്‍മാണം നടക്കുന്ന നഗരത്തിലെ പ്രധാനപ്പെട്ട അഞ്ചു മേഖലകളില്‍ ഫട്‌നാവിസ് സന്ദര്‍ശനം നടത്തിയത്.
മുഖ്യമന്ത്രിയുടെ പരിശോധന് യാത്രക്കാര്‍ക്കും മെട്രോ ജീവനക്കാര്‍ക്കും ബുദ്ധിമുട്ടവാതിരിക്കാനാണ് പുലര്‍ച്ചെ നഗരത്തിലെത്തിയതെന്ന് ഫട്‌നാവിസ് പ്രതികരിച്ചു.
മുന്‍കൂട്ടി തയാറാക്കിയ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന തരത്തിലുള്ള പുതിയ നിര്‍മാണ രീതിയാണ് തുടരുന്നതെന്നും അതിനാല്‍ ദ്രുതഗതിയില്‍ പദ്ധതി പൂര്‍ത്തീകരിക്കാവുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈയിലെ പുതിയ മെട്രോ പദ്ധതി 2016ലാണ് നിര്‍മാണം ആരംഭിച്ചത്?. 40,000 കോടി രൂപ ചെലവു ഉദ്ദേശിക്കുന്ന പദ്ധതി പ്രകാരമുള്ള 75 കിലോമീറ്റര്‍ മെട്രോ റെയില്‍ 2019 ഓടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."