സഊദിയില്‍ റമദാന്‍ മുതല്‍ ട്രാഫിക് അപകട റിപ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്‌സ് സംവിധാനം വഴി
റിയാദ്: സഊദിയില്‍ റമദാന്‍ മുതല്‍ ട്രാഫിക് അപകട റിപ്പോര്‍ട്ടുകള്‍ ഇലക്ട്രോണിക്‌സ് സംവിധാനം വഴിയായിരിക്കുമെന്നു സഊദി ട്രാഫിക് വിഭാഗം വ്യക്തമാക്കി. നാലാമത് സഊദി ഇന്‍ഷുറന്‍സ് സമ്മേളനത്തില്‍ വാഹന ഇന്‍ഷുറന്‍സ് വികസനം എന്ന പരിപാടിയില്‍ പങ്കെടുത്ത്
സംസാരിക്കുകയായിരുന്ന ട്രാഫിക് വകുപ്പ് ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ ശബാബ് അല്‍ബുഖ്മി പറഞ്ഞു.
കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നാഇഫിെന്റ നിര്‍ദേശത്തെ തുടര്‍ന്നു അപകട റിപ്പോര്‍ട്ടിങ് പേപ്പറുകള്‍ ഒഴിവാക്കാനുള്ള നടപടി ട്രാഫിക് വകുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്നും മുഴുവന്‍ വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തുകയാണ് ട്രാഫിക് വിഭാഗം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഇന്‍ഷുറന്‍സുള്ള വാഹനങ്ങളുടെ അനുപാതം 46 ശതമാനമാണ്. സ്വദേശികളുടെയും രാജ്യത്തെ വിദേശികളുടെയും ട്രാഫിക് സുരക്ഷ വ്യവസ്ഥാപിതമാക്കാന്‍ സഊദി മോണിറ്ററിങ് ഏജന്‍സിയും ഇന്‍ഷുറന്‍സ്? കമ്പനിയും തമ്മില്‍ ബന്ധപ്പെടുത്താനും ട്രാഫിക് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഉപഭോക്താവിന് നിലവാരത്തിലും വേഗത്തിലും ഇന്‍ഷുറന്‍സ്? കമ്പനികള്‍ സേവനം ലഭ്യമാക്കേണ്ടതുണ്ട്. നിയമ ലംഘനങ്ങളില്‍ പെടാതിതിരിക്കാന്‍ ഇന്‍ഷുറന്‍സ് കാലാവധി തീരുന്ന സമയം ഉപഭോക്താക്കളെ അറിയിക്കുമെന്നും ട്രാഫിക് ഉപമേധാവി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."