യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിനെ ഏല്‍പിക്കുന്നതിനെതിരേ വ്യാപാരികള്‍
മാള: മാളയിലെ യഹൂദ സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിനെ ഏല്‍പ്പിക്കുന്നതിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാള യൂണിറ്റ് പ്രമേയം പാസ്സാക്കി. മാള ഗ്രാമപഞ്ചായത്ത് കമ്മിറ്റി 2017 ഫെബ്രുവരി ആറിന് ചേര്‍ന്ന യോഗത്തില്‍ ഐക്യകണ്‌ഠ്യേനയല്ലാതെയാണ് സ്മാരകങ്ങള്‍ പുരാവസ്തു വകുപ്പിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഈ പ്രദേശവുമായി ബന്ധപ്പെട്ട വാര്‍ഡംഗങ്ങളുടെ നിര്‍ദ്ദേശങ്ങളെ പൂര്‍ണ്ണമായും അവഗണിച്ചാണ് ഈ തീരുമാനം കൈകൊണ്ടത്. പുരാവസ്തു വകുപ്പ് ഏറ്റെടുത്താല്‍ 300 മീറ്റര്‍ ചുറ്റളവ് വരെ നിരോധിതനിയന്ത്രിത മേഖലകളായി മാറും. ജനനിബിഡമായ സെമിത്തേരി പ്രദേശവും സിനഗോഗ് നില്‍ക്കുന്ന മാള അങ്ങാടിയും ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അറ്റകുറ്റ പണികളും നടത്തുന്നതിനോ ഭൂമി കുഴിക്കുന്നതിനോ സാദ്ധ്യമല്ലെന്നാണ് നിയമങ്ങളില്‍ പറയുന്നത്.
മാളയിലെ ചരിത്ര സ്മാരകങ്ങളായ യഹൂദ സിനഗോഗും സെമിത്തേരിയും പുരാവസ്തു വകുപ്പിന് കൈമാറാതെ ടൂറിസം വകുപ്പിനെ ഏല്‍പ്പിക്കുകയോ മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അവയുടെ സംരക്ഷണം ഉറപ്പാക്കുകയും ജനങ്ങളെ ബുദ്ധിമുട്ടില്‍ നിന്നും ഒഴിവാക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടതായി പ്രസിഡന്റ് പി.ടി പാപ്പച്ചനും ജനറല്‍ സെക്രട്ടറി ടി.ഐ.എസ് മണിയും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."