മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന
വടക്കഞ്ചേരി: ഇന്ത്യന്‍ ബാങ്കില്‍നിന്ന് 25 ലക്ഷം തട്ടിയ കേസിലാണിവര്‍ പൊലിസ് പിടിയിലായത്. മറ്റു ചിലബാങ്കുകളിലും ഈ സംഘം ഇതേ രീതിയില്‍ തട്ടിപ്പു നടത്തിയതായും പൊലിസ് സംശയിക്കുന്നുണ്ട്. ബാങ്ക് അപ്രൈസര്‍ വടക്കഞ്ചേരി അയക്കാട് പുതിയ വീട്ടില്‍ രഘുനാഥന്‍ (51), ആയക്കാട് കളത്തില്‍ വീട്ടില്‍ ശശികുമാര്‍ (42), അയക്കാട് പുത്തന്‍വീട്ടില്‍ സജീഷ് (3ീ), കണ്ണമ്പ്ര മന്നത്ത് പറമ്പ് പത്മനാഭന്‍ (45) എന്നിവരാണ് അറസ്റ്റിലായത്.
സംഭവുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി തച്ചക്കോട് സുധാകരന്‍, ആയക്കാട് പുത്തന്‍വീട് അനിത എന്നിവരെ അറസ്റ്റ് ചെയ്യാനുണ്ട്. 2015 ഫെബ്രുവരി ആറു മുതല്‍ 2017 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി 1345 ഗ്രാം മുക്ക് പണ്ടം പണയം വച്ച് ഇരുപത്തിനാലര ലക്ഷത്തോളം രൂപ കൈപറ്റിയിരുന്നു. കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലും.
ബാങ്കിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധയിലുമാണ് കള്ളത്തരം മനസ്സിലായത്. ബാങ്കില്‍ അപ്രൈസറായി ജോലി ചെയ്യുന്ന രഘുനാഥിന്റെ ഒത്താശയോടു കൂടി ബന്ധുക്കളും സുഹൃത്തുക്കളുമായവരെ കൊണ്ട് മുക്ക് പണ്ടം പണയം വെപ്പിക്കുകയായിരുന്നു. അറസ്റ്റിലായ സജീഷിന്റെ ഭാര്യയാണ് അനിത.
വടക്കഞ്ചേരി എസ്.ഐ വിപിന്‍.കെ.വേണുഗോപാലിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."