അഴിയൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു
വടകര: അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ വനിതാ അംഗത്തെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ആഭിമുഖ്യത്തില്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലെ യോഗത്തിനിടയില്‍ ചായയുമായി കടന്നുവന്ന കോണ്‍ഗ്രസ് അംഗം മഹിജ തോട്ടത്തിലാണ് കൈയേറ്റത്തിന് ഇരയായത്. കൈക്ക് ക്ഷതമേറ്റ മഹിജ മാഹി ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. ചായയുമായി എത്തിയ മഹിജയെ സി.പി.എം അംഗം കൈപിടിച്ചു വലിച്ചുവെന്നാണ് ആക്ഷേപം. വനിതാ അംഗത്തെ കൈയേറ്റം ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ചെയര്മാന് കൂടാളി അശോകന് അധ്യക്ഷനായി. പുത്തൂര്‍ അസീസ്, സി.കെ മൊയ്തു, സി. കുമാരന്, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. ഇ. നാരായണന് നായര്‍, സി.കെ വിശ്വനാഥന്, സി. ബാലന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."