മന്ത്രി മണിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി എം.എം മണിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു.
വൈദ്യുതി വകുപ്പിലേക്കുള്ള ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടിയായി മണി പ്രസംഗം ആരംഭിച്ചയുടന്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്.
മണി സ്ത്രീത്വത്തെ അപമാനിച്ചതില്‍ പ്രതിഷേധമുള്ളതിനാല്‍ അദ്ദേഹം അവതരിപ്പിച്ച ധനാഭ്യര്‍ഥനയ്ക്ക് ഖണ്ഡനോപക്ഷേപം അവതിരിപ്പിക്കില്ലെന്ന് യു.ഡി.എഫ് അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിപക്ഷാംഗങ്ങളില്‍ പലരും മണിയെ വിമര്‍ശിച്ചു. സ്ത്രീസമൂഹത്തെ മൊത്തം അപമാനിക്കുന്ന തരത്തിലുള്ളതാണ് മണിയുടെ പരാമര്‍ശങ്ങളെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. മന്ത്രി സ്ത്രീകള്‍ക്കെതിരേ ഒന്നും പറഞ്ഞിട്ടില്ലെന്ന് എസ്. രാജേന്ദ്രന് പറഞ്ഞപ്പോള്‍, ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ടാണ് മണി അങ്ങനെ പറഞ്ഞതെന്നും അതിന്റെ ഗുണഭോക്താവായ രാജേന്ദ്രന് മണിയെ ന്യായീകരിക്കാതിരിക്കാനാവില്ലെന്നും അടൂര്‍ പ്രകാശ് മറുപടി നല്കി.
മണിയോടല്ല എതിര്‍പ്പെന്നും അദ്ദേഹത്തിന്റെ സംസ്കാരശൂന്യമായ പരാമര്‍ശങ്ങളെയാണ് എതിര്‍ക്കുന്നതെന്നും എന്‍.എ നെല്ലിക്കുന്ന് പറഞ്ഞു. ചര്‍ച്ചയ്ക്കൊടുവില്‍ മണി മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
വിവാദ പരാമര്‍ശങ്ങളെ സ്പര്ശിക്കാതെയായിരുന്നു മണിയുടെ മറുപടി. സമ്പൂര്‍ണ വൈദ്യുതീകരണം ഈ മാസം തന്നെ പ്രഖ്യാപിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."