നിര്‍മാണ മേഖല സ്തംഭനത്തിലേക്ക്; മന്ത്രി വന്‍കിടക്കാര്‍ക്ക് കരാറുകള്‍ മറിച്ചുകൊടുക്കുന്നുവെന്ന്
ആലപ്പുഴ: വന്‍കിട കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും ഉപദേശം കേട്ട് മന്ത്രി ജി.സുധാകരന്‍ ചെറുകിട കരാറുകാരെ ദ്രോഹിക്കുകയാണെന്ന് ആള്‍ കേരള ഗവ. കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
പൊതുമരാമത്ത് വകുപ്പിലെ കൈക്കൂലി തടയാന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടില്ല.വകുപ്പിലെ ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന്‍ വെക്കുന്ന വീട് കണ്ടാല്‍ ഞെട്ടിപോകും.
മന്ത്രി എല്ലാ സ്ഥലത്തും പ്രസംഗിക്കുന്നത് കരാറുകാരെ അടുപ്പിക്കരുതെന്നാണ്. ആരാണ് കള്ളനെന്ന് പറയാതെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
കോഡ് ആന്റ് മാനുവല്‍ പരിഷ്‌കരണത്തിന്റെ മറവില്‍ ചെറുകിട കരാറുകാരുടെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന നിയമങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
പൊതുമരാമത്ത് വകുപ്പില്‍ സോഷ്യല്‍ ഓഡിറ്റിന് കരാറുകാര്‍ അനുകൂലമാണ്.കരാറുകാര്‍ ഇതിന് എതിര് നില്‍ക്കുന്നതായും മന്ത്രിയെ ഇതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയതായുമുള്ള പ്രചാരണം ഉദ്യോഗസ്ഥര്‍ പറഞ്ഞുപരത്തുന്നതാണ്.
മന്ത്രിയെ ഏതെങ്കിലും കരാറുകാരന്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ അത് ആരാണെന്ന് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥര്‍ ഓഫീസിലിരുന്ന തയ്യാറാക്കുന്ന എസ്റ്റിമേറ്റ് പ്രകാരമാണ് വര്‍ക്കുകള്‍ ടെന്റര്‍ ചെയ്യുന്നത്.സൈറ്റിലെത്തി പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കിയാല്‍ ആക്ഷേപങ്ങള്‍ ഇല്ലാതെ വര്‍ക്കുകള്‍ ചെയ്ത് തീര്‍ക്കാന്‍ കരാറുകാര്‍ക്ക് കഴിയുമെന്നും അവര്‍ പറഞ്ഞു.
ചെറുകിട കരാറുകാരുടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനായി 18ന് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അസോസിയേഷന്‍ പ്രസിഡന്റ് എ എ ജോസഫ്, സെക്രട്ടറി കെ ജി പ്രഭാകരന്‍, തോമസ് കളരിക്കല്‍, ബോബി കുര്യാക്കോസ്, എ സനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."