റേഷന്‍ കടകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന്
കൊല്ലം: കേരള റേഷന്‍ റീട്ടെയില്‍ അസോസിയേഷന്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചെങ്കിലും സംസ്ഥാനത്ത് റേഷന്‍ കടകള്‍ ശരിയായ നിലയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജെ.എസ്.എസ്. 15,000 ത്തോളം വരുന്ന കേരളത്തിലെ റേഷന്‍ കടകളിലൂടെ അവശ്യസാധനവിതരണം ശരിയായ നിലയില്‍ പുനഃസ്ഥാപിക്കുകയാണ് അടിയന്തിരമായി ചെയ്യേണ്ടത്.
അല്ലാത്തപക്ഷം അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുവാനുളള സാധ്യതയുണ്ട്. ഇപ്പോള്‍തന്നെ അരിവില 50 രൂപയിലധികമായി.
ഈ സാഹചര്യത്തില്‍ റേഷന്‍ ഡീലേഴ്‌സുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സംസ്ഥാനത്തെ മുഴുവന്‍ പരമ്പരാഗത വ്യവസായ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ ആനുകൂല്യങ്ങളും വിദഗ്ദ ചികിത്സയും കിട്ടത്തക്ക നിലയില്‍ നിയമഭേദഗതികള്‍ വരുത്തണമെന്നും ജെ.എസ്.എസ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജെ.എസ്.എസ് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ. സഞ്ജീവ് സോമരാജന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കാട്ടുകുളം സലീം അധ്യക്ഷനായി. പി.കെ. പവിത്രന്‍, കിളിമാനൂര്‍ ശ്രീധരന്‍, വി.കെ. പ്രസാദ്, എഴുകോണ്‍ ബാബുരാജ്, അജയകുമാര്‍ പൊന്മന, അശോകന്‍ കൊല്ലം, ദീപ്തി ദേവ് എന്നിവര്‍ സംസാരിച്ചു. കടവൂര്‍ ചന്ദ്രന്‍ സ്വാഗതവും നിസാര്‍ വടക്കേവിള നന്ദിയും രേഖപ്പെടുത്തി.
ജില്ലാ പ്രസിഡന്റായി വി.കെ. പ്രസാദിനെയും വൈസ് പ്രസിഡന്റുമാരായി എഴുകോണ്‍ ബാബുരാജ്, ദീപ്തി ദേവ്, സുനില്‍ദത്ത്, അജിത്‌രാജ് നീലികുളം എന്നിവരെയും സെക്രട്ടറിയായി സഞ്ജീവ് സോമരാജനെയും ജോയിന്റ് സെക്രട്ടറിമാരായി അജയ്കുമാര്‍ പൊന്മന, കടവൂര്‍ ചന്ദ്രന്‍, സജീവ് മാടന്‍വിള എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."