HOME
DETAILS
MAL
കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ആര്.ബി.ഐക്ക് കൂടുതല്‍ അധികാരം; ഓര്‍ഡിനന്‍സുമായി കേന്ദ്രം
backup
May 04 2017 | 06:05 AM
ന്യൂഡല്‍ഹി: കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ആര്.ബി.ഐക്ക് കൂടുതല്‍ അധികാരം നല്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ബോധപൂര്‍വ്വം കടം തിരിച്ചടക്കാതിരിക്കുന്നവര്ക്കെതിരെ നടപടിയെടുക്കാന്‍ ആര്.ബി.ഐക്ക് അധികാരം നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്.
ബാങ്കുകളിലെ വര്‍ധിച്ചുവരുന്ന കിട്ടാക്കടം തിരിച്ചു പിടിക്കാന്‍ ഫലപ്രദമായ നടപടിയെടുക്കാന്‍ ആര്.ബി.ഐക്ക് കഴിയുന്നില്ലെന്ന് പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ആറ് ലക്ഷം കോടി രൂപയാണ് പല ബാങ്കുകളിലുമുള്ള കിട്ടാക്കടം.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."