സഊദി റിയാലിന്റെ വിനിമയ നിരക്കില്‍ മാറ്റം വരുത്തില്ല: സാമ
റിയാദ് : സഊദി റിയാലിന്റെ വിനിമയ നിരക്കില്‍ മാറ്റം വരുത്തില്ലെന്നും നിലവിലെ നയം തന്നെ തുടരുമെന്നും സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ)ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി വ്യക്തമാക്കി. യൂറോമണി സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സഊദി വിനിമയ നയം അദ്ദേഹം വ്യക്തമാക്കിയത്.
ഇപ്പോഴത്തെ വിനിമയ നിരക്ക് സൗദി അറേബ്യക്ക് ഗുണകരമാണ്. നിലവില്‍ വലിയ വളര്‍ച്ച ദര്‍ശിക്കുന്നതിന് സാധിച്ചേക്കില്ല. ബിസിനസ് മേഖലയില്‍ വളര്‍ച്ചയുണ്ട്. പോയിന്റ് ഓഫ് സെയില്‍ മേഖലയില്‍ 60 ശതമാനം വളര്‍ച്ചയുണ്ട്. ബാങ്കുകള്‍ക്കെതിരായ ഇലക്‌ട്രോണിക് ആക്രമണങ്ങള്‍ യഥാര്‍ഥ വിപത്താണ്. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ബാങ്കുകള്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പതിനേഴിലേറെ വിദഗ്ധരുടെ സേവനം സാമ തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസങ്ങളിലുണ്ടായതു പോലുള്ള ഇലക്‌ട്രോണിക് ആക്രമണങ്ങള്‍ തടയുന്നതിന് ബാങ്കുകളുടെയും സാമയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി സ്ഥാപിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."